കാസർകോട് ∙ ജില്ലയിൽ അടക്കം വിവിധ ഇടങ്ങളിൽ യൂറിയ കിട്ടാനില്ല. നെൽക്കൃഷി ആരംഭിക്കാൻ സമയമായതോടെ വളം തേടിയുള്ള ഓട്ടപ്പാച്ചിലിലാണ് കർഷകർ. ജില്ലയിൽ കാഞ്ഞങ്ങാട്ടുള്ള വളം ഡിപ്പോയിൽ മാത്രമാണ് നിലവിൽ യൂറിയ ലഭ്യം.
മറ്റുള്ള ഡിപ്പോകളിൽ അടക്കം അന്വേഷിച്ചിട്ടും കർഷകർക്കു നിരാശ തന്നെ ഫലം. കേന്ദ്രസർക്കാർ സബ്സിഡി നൽകുന്ന വളമാണ് യൂറിയയും പൊട്ടാഷും.
സഹകരണ സംഘങ്ങളിലൂടെയാണ് യൂറിയ പ്രധാനമായും കർഷകർക്കു ലഭ്യമാക്കുന്നത്. രണ്ടുമാസമായി യൂറിയയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ആഴ്ചയോടെ കാസർകോട്, കണ്ണൂർ, കോട്ടയം ജില്ലകളിൽ യൂറിയ കിട്ടാനില്ലാത്ത സ്ഥിതിയായി.
മറ്റു ജില്ലകളിലും കുറവുണ്ടെങ്കിലും ഇത്ര രൂക്ഷമല്ല സ്ഥിതി എന്നാണ് വിവരം.
വളം ഡിപ്പോകളിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സബ്സിഡി വളങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ചു സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകും. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് കൈമാറും.
തുടർന്നു കേന്ദ്ര സർക്കാരാണ് വളം അനുവദിക്കുന്നത്. സാധാരണയായി മാസത്തിൽ ഒരു തവണയാണ് പരിശോധന നടക്കാറുള്ളത്. സ്റ്റോക്കിൽ കുറവുണ്ടെന്നറിഞ്ഞാലും പരിശോധന നടത്താറുണ്ട്.
എന്നാൽ, 2 മാസമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇൻസ്പെക്ഷൻ പലയിടത്തും കൃത്യമായി നടക്കുന്നില്ല. തിരക്കുകൾ മൂലം ചിലപ്പോഴൊക്കെ പരിശോധന അൽപം വൈകാറുണ്ടെങ്കിലും ഇത്ര വൈകുന്നത് അപൂർവമാണ്.
അതേസമയം, കാസർകോട് പെരിയയിൽ അടക്കം പലയിടത്തും കഴിഞ്ഞ മാസം പരിശോധന നടത്തി ജില്ലാതലത്തിലേക്കു റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ചയോടെ യൂറിയ കുറച്ച് എത്തുമെന്ന് വിവരമുണ്ട്. അതോടൊപ്പം വിൽപന, സ്റ്റോക്ക് കണക്കുകൾ സൂക്ഷിക്കുന്ന പിഒഎസിൽ ചിലപ്പോഴെങ്കിലും യൂറിയ സ്റ്റോക്കിലെ കുറവ് അപ്ലോഡ് ചെയ്യാനും ചിലർ മറക്കാറുണ്ട്. നെൽകൃഷിക്ക് യൂറിയ അത്യാവശ്യ ഘടകമാണ്.
വിത്തു വിതച്ച ശേഷം ചിലർ വളപ്രയോഗം നടത്താറുണ്ട്. ഇതുകൂടാതെ ഞാറു പറിച്ചുനട്ട് പുതുനാമ്പ് വരുന്ന ഘട്ടത്തിൽ യൂറിയയും പൊട്ടാഷും ഉപയോഗിക്കണം.
പിന്നീട് 70 ദിവസം കഴിഞ്ഞും വളമിടണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

