ചങ്ങനാശേരി ∙ നാടിനും വിശ്വാസികൾക്കും അനുഗ്രഹം ചൊരിഞ്ഞ് പരിശുദ്ധ കന്യകാമറിയത്തിന്റെ പട്ടണപ്രദക്ഷിണം. മരിയൻ തീർഥാടനകേന്ദ്രമായ പാറേൽ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ കുരിശുംമൂട് കവലയിലേക്കു നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം എഴുന്നള്ളിയപ്പോൾ നാടും വിശ്വാസികളും ആഘോഷപൂർവം വരവേറ്റു. ഫാ.
തോമസ് കല്ലുകളം പ്രദക്ഷിണത്തിനു കാർമികത്വം വഹിച്ചു.
രാവിലെ കുർബാനകൾക്കു ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും മുഖ്യകാർമികത്വം വഹിച്ചു. ഫാ.
ഗ്രിഗറി മേപ്പുറം തിരുനാൾ റാസയ്ക്ക് കാർമികത്വം വഹിച്ചു. ഇടവകക്കാരായ വൈദികരും ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരും കുർബാന അർപ്പിച്ചു.
ഫാ.
ദമിയാനോസ് കോച്ചേരി മുഖ്യകാർമികനായി. വികാരി ജനറൽ മോൺ.
സ്കറിയ കന്യാകോണിൽ, ഫാ. തോമസ് പുത്തൻപുരയ്ക്കൽ എന്നിവരും വിവിധ സമയങ്ങളിലെ കുർബാനയ്ക്കു കാർമികത്വം വഹിച്ചു.
14ന് ആണു കൊടിയിറക്ക് തിരുനാൾ. അന്ന് വൈകിട്ട് 6ന് മന്ദിരത്തിലേക്ക് പ്രദക്ഷിണം.
ഇന്ന് 5.45, 7, 11.30, 4 സമയങ്ങളിൽ കുർബാന.
പാറേൽ മാതാവിന് സ്വർണകിരീടം
പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിനു കുറുമ്പനാടം സ്വദേശിനി ഇളപ്പുങ്കൽ സിസിലിയാമ്മ ജോസഫ് നേർച്ചയായി സ്വർണകിരീടം സമർപ്പിച്ചു. ആർച്ച് ബിഷപ് മാർ തോമസ് തറയിൽ കിരീടം വെഞ്ചരിച്ചു.
പാറേൽ പള്ളിയിലെ മാതാവിന്റെ പ്രധാന തിരുസ്വരൂപത്തിനാണു സ്വർണകിരീടം. എല്ലാ വർഷവും പ്രധാന തിരുനാൾദിനമായ 8ന് കിരീടം മാതാവിനെ അണിയിക്കും.
പിന്നീടു ലോക്കറിൽ സൂക്ഷിക്കും. ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് കിരീടം രൂപകൽപന ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

