വാഴൂർ ∙ സുവിശേഷവൽക്കരണത്തിന്റെ ചൈതന്യം ലോകം മുഴുവൻ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സന്യാസസമൂഹമാണ് അമലോദ്ഭവ മാതാവിന്റെ കർമലീത്തർ (സിഎംഐ) സഭയെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. സിഎംഐ സഭാ സെന്റ് ജോസഫ്സ് പ്രോവിൻസ്, വാഴൂർ അനുഗ്രഹ ജംക്ഷനിൽ നിർമിച്ച പ്രൊവിൻഷ്യൽ ഹൗസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനയോടെയാണു തിരുക്കർമങ്ങൾ ആരംഭിച്ചത്.
ആസ്ഥാനമന്ദിരത്തിന്റെ വെഞ്ചരിപ്പും അദ്ദേഹം നിർവഹിച്ചു.
പൊതുസമ്മേളനത്തിൽ സിഎംഐ പ്രിയോർ ജനറൽ ഫാ.ഡോ.തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിച്ചു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഫാ.ഏബ്രഹാം വെട്ടിയാങ്കൽ, ഫാ.ജോബി മഞ്ഞക്കാലായിൽ എന്നിവർ പ്രസംഗിച്ചു.
കോട്ടയത്ത് ഇപ്പോഴുള്ള പ്രൊവിൻഷ്യൽ ഹൗസ് കെട്ടിടം സിഎംഐ ആശ്രമമായി തുടരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

