കാക്കനാട്: തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസിന് മുന്നിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.സി.
മനൂപും വയോധികനും, നഗരസഭയിലെ ഹെൽത്ത് സെന്റർ (32) വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.എസ്. സുജിത്തിന്റെ ബന്ധുവുമായ കാട്ടയിൽ രാമദാസനും ആശുപത്രിയിൽ ചികിത്സ തേടി.
മനൂപിന്റെ കൈ വിരൽ മുറിഞ്ഞതായും രാമദാസിന് രണ്ട് പല്ലുകൾ പോയതായും വയറിലും നെഞ്ചിലും ചതവേൽക്കുകയും ചെയ്തെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇരുവരും കാക്കനാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാർഡിലെ ബൂത്ത് ഓഫീസുകൾ കാക്കനാട് പള്ളിക്കര റോഡിന്റെ രണ്ട് വശങ്ങളിലായാണുള്ളത്. മനൂപിന്റെ ബൂത്തിൽ നിൽക്കുന്ന സുഹൃത്തിനെ കണ്ട
രാമദാസ് സംസാരിച്ച് പോകുന്നതിനിടെ മനൂപ് ബൂത്തിലേക്ക് കയറ്റി ആക്രമിച്ചുവെന്നാണ് യുഡിഎഫ് ആരോപണം. അതേസമയം, പ്രവർത്തകരുമായി സംസാരിക്കുകയായിരുന്ന മനൂപിനെ രാമദാസ് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് എൽഡിഎഫ് പറയുന്നത്.
ഇരുവരുടെയും മൊഴിയെടുത്ത പൊലീസ്, സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ പ്രദേശത്ത് മേൽനോട്ടം ശക്തമാക്കിയതായും അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

