കണ്ണൂര്‍∙ പാനൂരിനടുത്ത് കുന്നോത്തുപറമ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ ചിത്രത്തില്‍ റീത്ത് വച്ച സംഭവത്തിൽ പൊലീസ് അന്വേഷണം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കൊളവല്ലൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി ഹാറൂണ്‍ കടവത്തൂരിന്റെ ഫ്ലെക്സ് ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്.
മൊകേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പടിഞ്ഞാറെ കൂരാറ ബദര്‍ മസ്ജിദിനു സമീപം, കുന്നോത്ത് പറമ്പ് പഞ്ചായത്ത് തൂവക്കുന്ന് പാറേമ്മല്‍ പള്ളിക്കു സമീപം എന്നിവിടങ്ങളിലെ ഫ്ലക്സുകളാണ് നശിപ്പിച്ചതെന്ന് എസ്ഡിപിഐ പറഞ്ഞു.
ആദ്യം നശിപ്പശേഷം പിന്നീട് സ്ഥാപിച്ചവയും നശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരാണ് പിന്നിലെന്നും എസ്ഡിപിഐ ആരോപിച്ചു.
പാലാത്തായി പീഡനക്കേസിൽ ഇരയ്ക്കൊപ്പം നിന്നതിലുള്ള പ്രതികാരമാണ് ഫ്ലക്സുകൾ നശിപ്പിച്ചതെന്നും എസ്ഡിപിഐ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

