നെടുങ്കണ്ടം ∙ തേവാരംമെട്ട്- തേവാരം പാതയുടെ ആവശ്യകത പാർലമെന്റിലുന്നയിച്ച് തേനി എംപി തങ്കതമിഴ് സെൽവം. കേരളത്തെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പാത തുറന്ന് പുതുക്കി നിർമിക്കണമെന്നത് മണ്ഡലത്തിലെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.
50 വർഷമായി മേഖലയിലെ ആളുകൾ ആവശ്യം ഉന്നയിക്കുന്നതായും എംപി പറഞ്ഞു. തേവാരവും തേവാരംമെട്ടും തമ്മിൽ ബന്ധിപ്പിക്കാൻ ഒരു പാത വന്നാൽ, നിലവിൽ 100 കിലോമീറ്റർ എന്നത് വെറും 6 കിലോമീറ്ററായി ചുരുങ്ങും.
ദിവസവും 50,000 കർഷക തൊഴിലാളികൾ ഇവിടെ യാത്ര ചെയ്യുന്നു. വനംവകുപ്പിന്റെ അനുമതിയോടെ ഇത് സർവേ ചെയ്യുന്നതിനും പുതിയ ടാർ റോഡ് നിർമിക്കുന്നതിനും വേണ്ടി നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടത്.
റോഡ് തുറന്നു നൽകണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിക്കും വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിനും മുൻപ് കത്ത് നൽകിയിരുന്നു.
പിന്നാലെ ചാക്കുളത്തിമേട്ടിൽ നിന്നും വനപാതയിലൂടെ കാൽനടയായി തേനി എംപി തങ്ക തമിഴ് സെൽവന്റെ നേതൃത്വത്തിലുള്ള സംഘം തേവാരംമെട്ടിലെത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളിലും രൂപീകരിച്ചിരിക്കുന്ന ജനകീയ സമിതിയും റോഡ് നിർമാണത്തിനായി സജീവമായി രംഗത്തുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകളും സജീവമാണ്.
റോഡ് യഥാർഥ്യമായാൽ
മലയോര മേഖലകളിലെ ഏലമലക്കാടുകളിൽ ദിവസേന ജോലിക്കെത്തുന്ന പതിനായിരക്കണക്കിന് തമിഴ് തൊഴിലാളികൾക്കാവും റോഡിന്റെ പ്രയോജനം കൂടുതൽ ലഭിക്കുക. തേനി മെഡിക്കൽ കോളജിലേക്കുള്ള ദൂരം 30 കിലോമീറ്ററിലധികം കുറയുമെന്നതിനാൽ നെടുങ്കണ്ടത്തുനിന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ തേനി മെഡിക്കൽ കോളജിൽ എത്താനാകും.
ഇതിനോടകം തന്നെ ഒട്ടേറെയാളുകൾക്കാണ് കൃത്യസമയത്ത് മികച്ച ചികിത്സ ലഭിക്കാതെ ജീവൻ നഷ്ടപ്പെട്ടത്. കൂടാതെ അന്തർ സംസ്ഥാന വാണിജ്യ ബന്ധങ്ങൾക്കും റോഡ് പ്രയോജനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

