റഷ്യയിൽ നിന്ന് വലിയതോതിൽ എണ്ണ ഇറക്കുമതി ചെയ്ത് പുട്ടിന്റെ യുദ്ധമെഷീനിന് ഇന്ത്യയാണ് ഇന്ധനം പകർന്നതെന്ന് ഏറെക്കാലം മുൻപുവരെ യുഎസ് ആരോപിച്ചിരുന്നു. ഇപ്പോൾ അതേ യുഎസ് തന്നെ യഥാർഥ കണക്കുകൾ പുറത്തുവിട്ടു.
ഇന്ത്യയല്ല, റഷ്യയുടെ യുദ്ധത്തെ ശരിക്കും പിന്തുണച്ചത് യൂറോപ്യൻ രാഷ്ട്രങ്ങൾ തന്നെയാണെന്ന കണക്കുകളുമായി യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റേറ്റ് ക്രിസ്റ്റഫർ ലാൻഡോയാണ് രംഗത്തെത്തിയത്.
ഈയാഴ്ച താൻ നടത്തുന്ന യൂറോപ്യൻ സന്ദർശനത്തിന് മുന്നോടിയായി, ലാൻഡോ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ഒരു കണക്ക് ചോദിച്ചിരുന്നു. റഷ്യ യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ച 2022 ഫെബ്രുവരി മുതൽ ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടും സ്ഥാനമേറ്റ 2025 ജനുവരി വരെ യൂറോപ്യൻ രാഷ്ട്രങ്ങൾ യുക്രെയ്ന് നൽകിയ സാമ്പത്തിക പിന്തുണയുടെയും ഈ രാജ്യങ്ങൾ റഷ്യയിൽ നിന്ന് വാങ്ങിയ എണ്ണയുടെയും കണക്കുകളായിരുന്നു ആവശ്യപ്പെട്ടത്.
In connection with my trip to Europe this week, I asked the
whether the nations of Europe had provided more money to (a) Russia or (b) Ukraine between the invasion in February 2022 and President Trump’s return to office in January 2025.
I was surprised that the answer… ഈ രാജ്യങ്ങളിൽ മിക്കവയും റഷ്യയെയാണ് ‘പിന്തുണച്ചതെന്ന’ കണക്കുകണ്ട് താൻ ആശ്ചര്യപ്പെട്ടുവെന്ന് ക്രിസ്റ്റഫർ ലാൻഡോ പറഞ്ഞു. എക്സിൽ അദ്ദേഹം കണക്കുകൾ വെളിപ്പെടുത്തുകയും ചെയ്തു.
ഒരു ബില്യനിലധികം (നിലവിലെ വിനിമയനിരക്ക് പ്രകാരം 9,000 കോടി രൂപ) സഹായം യുക്രെയ്നു നൽകിയതോ ഒരു ബില്യനിലധികം തുകയ്ക്ക് റഷ്യൻ ഊർജ ഉൽപന്നങ്ങൾ വാങ്ങിയതോ ആയ രാജ്യങ്ങളുടെ കണക്കാണ് പുറത്തുവിട്ടത്.
വായ്പകളും ഗ്രാന്റുകളും ചേരുന്നതാണ് സാമ്പത്തിക സഹായം (ഫിനാൻഷ്യൽ എയിഡ്). ജർമനി, നെതർലൻഡ്സ്, ഫ്രാൻസ്, പോളണ്ട്, ഫിൻലൻഡ്, ഇറ്റലി, ബെൽജിയം, സ്പെയിൻ, ലിത്വാനിയ, സ്ലൊവാക്കിയ, ലാത്വിയ, റൊമേനിയ, ചെചിയ, ബൾഗേറിയ, ഗ്രീസ്, സ്ലൊവേനിയ, തുർക്കി, ഹംഗറി, സെർബിയ എന്നിവ അവർ യുക്രെയ്നു നൽകിയ സഹായത്തിനേക്കാൾ വലിയ തുകയ്ക്കാണ് റഷ്യൻ എണ്ണയും മറ്റും വാങ്ങിയതെന്ന് പുറത്തുവന്ന റിപ്പോർട്ടിലുണ്ട്.
ഇവയിൽ പല രാജ്യങ്ങളും 5 ബില്യനിൽ താഴെ സഹായമാണ് നൽകിയത്.
എന്നാൽ, റഷ്യയിൽ നിന്ന് 5 മുതൽ 30 ബില്യനിലധികം വരെ തുകയ്ക്ക് എണ്ണയുൽപന്നങ്ങൾ വാങ്ങി. യുകെ, സ്വീഡൻ, നോർവേ എന്നിവ റഷ്യൻ എണ്ണയും മറ്റും വാങ്ങിയെങ്കിലും അതിനേക്കാളേറെ സഹായം യുക്രെയ്നു നൽകിയിട്ടുണ്ട്.
ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ് എന്നിവ കാര്യമായ പിന്തുണ റഷ്യയ്ക്ക് നൽകിയിട്ടില്ല. ഇവർ ഏറക്കുറെ യുക്രെയ്നെ സഹായിക്കുകയാണ് ചെയ്തത്.
യുക്രെയ്നെതിരായ പുട്ടിന്റെ യുദ്ധത്തെ എണ്ണ വലിയതോതിൽ വാങ്ങി പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് ഇന്ത്യയ്ക്കുമേൽ യുഎസ് 50% തീരുവ ചുമത്തിയത്.
ഈ കാരണം ചൂണ്ടിക്കാട്ടി പ്രസിഡന്റ് ട്രംപ് പിഴച്ചുങ്കം അടിച്ചേൽപ്പിച്ച ഏക രാജ്യവും ഇന്ത്യയാണ്. യുദ്ധം ആരംഭിച്ച 2022 ഫെബ്രുവരിക്ക് ശേഷമാണ് ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയതെന്നും ഇതാണ് പുട്ടിന് കരുത്തായതെന്നുമായിരുന്നു യുഎസിന്റെ വാദം.
എന്നാൽ, ക്രിസ്റ്റഫർ ലാൻഡോയുടെ കണക്കുകൾ അമേരിക്കയുടെ ഈ വാദത്തെത്തന്നെ പൊളിക്കുകയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

