കണ്ണൂർ ∙ ഒരേ വേഗം… ഒരേ ആവേശം… കണ്ണൂരിൽനിന്ന് വിമാനത്താവളത്തിലേക്ക് 400 സൈക്കിൾ സവാരിക്കാർ ഒന്നിച്ചുമുന്നേറി. ആറു വയസ്സു മുതൽ 75 വരെയുള്ളവർ ഒരേ ത്രില്ലിലായിരുന്നു.
രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യാനുള്ള പതാകയുമായി നടത്തിയ സൈക്കിൾയാത്രയുടെ ഓർമപുതുക്കി റൈഡ് ടു എയർപോർട്ട് സൈക്കിൾ റാലി നടത്തി. കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന്റെയും മലയാള മനോരമയുടെയും സഹകരണത്തോടെ കാനന്നൂർ സൈക്ലിങ് ക്ലബ്ബാണു റൈഡ് സംഘടിപ്പിച്ചത്.
തലശ്ശേരി, കൂത്തുപറമ്പ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള റൈഡേഴ്സ് മട്ടന്നൂരിൽ എത്തി കണ്ണൂരിൽ നിന്നുള്ളവരുമായി യാത്രയിൽ ഒന്നിച്ചു.
പൊലീസ് പരേഡ് ഗ്രൗണ്ടിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് ഫ്ലാഗ് ഓഫ് ചെയ്തു. കാനന്നൂർ സൈക്ലിങ് ക്ലബ് പ്രസിന്റ് ഷാഹിൻ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസ്, ഒളിംപിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.പി.കെ.ജഗന്നാഥൻ, ക്ലബ് ജോയിന്റ് സെക്രട്ടറിമാരായ എം.ലക്ഷ്മികാന്തൻ, പി.ദിനൂപ്, നൗഷാദ് കാസിം, ക്ലബ്ബിന്റെ പിങ്ക് റൈഡേഴ്സ് ചെയർപഴ്സൻ ഡോ.മേരി ഉമ്മൻ, ഷമീറ മഷൂദ്, പ്രിയങ്ക ലക്ഷ്മണൻ, സുറുമി ഷിറാസ്, നവ്യ നാരായണൻ, സി.ഷഹന, ഇ.കെ.സ്വപ്ന, ഡോ.ദീപ്തി എന്നിവർ പ്രസംഗിച്ചു.
6 വയസ്സുള്ള ആചാര്യ പി.ഉജിത്ത് മുതൽ 75 വയസ്സുള്ള സി.സി.അബ്ദുൽ അസീം വരെ റൈഡിൽ പങ്കെടുത്തു. കമ്മിഷണറും ഭാര്യ ഡോ.ലക്ഷ്മി കൃഷ്ണനും റൈഡിൽ പങ്കെടുത്തത് ആവേശമായി. റാലിക്കു നൽകിയ സ്വീകരണത്തിനു ചാലോട് ശ്രുതി സുനിൽ, എം.രത്നകുമാർ, സി.എച്ച്.വൽസൻ, എ.റിയാസ് എന്നിവരും കൂത്തുപറമ്പിൽ ഖാലിദ് അബൂബക്കർ, കെ.അഷ്റഫ് എന്നിവരും ഏച്ചൂരിൽ സി.രാജേന്ദ്രനും നേതൃത്വം നൽകി.വിമാനത്താവളത്തിലെത്തിയ റാലിയെ എയർപോർട്ട് എംഡി സി.ദിനേശ്കുമാർ, കിയാൽ സീനിയർ മാനേജർ ടി.അജയ കുമാർ, കിയാൽ സിഒഒ വി.കെ.അശ്വനികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പങ്കെടുത്തവർക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

