വാണിയമ്പാറ ∙ ഒരു പഞ്ചായത്ത് വാർഡ് മുഴുവൻ ഒരു തവണ ചുറ്റി സഞ്ചരിക്കണമെങ്കിൽ ഒരു സ്ഥാനാർഥി എത്ര ദൂരം സഞ്ചരിക്കണം. ഏറ്റവും കൂടിയാൽ 5 കിലോമീറ്റർ വരെയെന്നാകും ഉത്തരം.
എന്നാൽ പാണഞ്ചേരി പഞ്ചായത്തിലെ ഏഴാംവാർഡായ വാണിയമ്പാറയിലെ സ്ഥാനാർഥിക്കു എല്ലാ വോട്ടർമാരെയും കാണണമെങ്കിൽ 30 കിലോമീറ്ററെങ്കിലും ചുറ്റി സഞ്ചരിക്കണം. പീച്ചി റിസർവോയറിന്റെ മറുകരയിലുള്ള ഒളകരയിലെ വോട്ടർമാരെ കാണുന്നതിനാണ് സ്ഥാനാർഥികൾ 30 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടത്.
വാർഡിന്റെ ആസ്ഥാനത്തു നിന്ന് പാലക്കാട് ജില്ലയിലൂടെ കടന്ന് 2 നിയോജകമണ്ഡലങ്ങളുടെയും 3 പഞ്ചായത്തുകളുടെയും അതിർത്തി കടന്നു പതിനഞ്ചോളം വാർഡുകൾ ചുറ്റി വേണം സ്വന്തം വാർഡിലെ ഒളകരയിലെത്താൻ.
എല്ലാ വാർഡുകളിലും 2 ബൂത്തുകൾ മാത്രമാണുള്ളതെങ്കിൽ വാണിയമ്പാറയിൽ 3 ബൂത്തുകളുണ്ട്. കരമാർഗം ഒഒളകരയിലെത്താൻ പാലക്കാട് ജില്ലയിലെ തരൂർ, ആലത്തൂർ നിയോജകമണ്ഡലങ്ങളിലുൾപ്പെടുന്ന കണ്ണമ്പ്ര, വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലൂടെ കടന്നുപോകണം.
റോഡ് സൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് 30 കിലോമീറ്ററോളം സഞ്ചരിച്ച് വോട്ട് ചെയ്യാൻ പോകാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയപ്പോൾ 1996ൽ പി.പി.
ജോർജ് എംഎൽഎ ഇടപെട്ട് വാണിയമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പോളിങ് ബൂത്തായി അനുവദിക്കുകയായിരുന്നു. മുൻ കാലത്ത് കാട്ടിനുള്ളിലൂടെ വഴിയുണ്ടായിരുന്നെങ്കിലും കാട്ടുമൃഗങ്ങളുടെ ശല്യം വ്യാപകമായതോടെ നാട്ടുകാർ ആ വഴി ഉപേക്ഷിച്ചു.
യുഡിഎഫ് സ്ഥാനാർഥി ടി.എസ്.ഷനൂബ്, എൽഡിഎഫ് സ്ഥാനാർഥി സനിൽ വാണിയമ്പാറ, എൻഡിഎ സ്ഥാനാർഥി ശിവകുമാർ എന്നിവരാണ് വാണിയമ്പാറ വാർഡിൽ മത്സരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

