ചാരുംമൂട്∙ ഒന്നിച്ച് പിറന്ന നാൽവർസംഘം ജനാധിപത്യ അവകാശം വിനിയോഗിക്കാൻ ഒൻപതിനു ബൂത്തിലേക്ക്. നൂറനാട് എരുമക്കുഴി നെടിയപറമ്പിൽ ശാന്തൻ–മായ ദമ്പതികളുടെ മക്കളായ 19 വയസ്സുകാരായ ആശാലക്ഷ്മി, അശ്വിൻ, അതുൽ, അർജുൻ എന്നിവരാണു തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരായി ബൂത്തിലെത്തുന്നത്.
ആദിക്കാട്ടുകുളങ്ങര എൽപിഎസിലെ രണ്ടാം നമ്പർ ബൂത്തിലാണു നാലുപേർക്കും വോട്ട്.
ആശാലക്ഷ്മി ബാംഗ്ലൂരിൽ ബിഎസ്സി നഴ്സിങ് വിദ്യാർഥിയാണ്. അശ്വിനും അതുലും വയനാട്ടിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നു.
അർജുൻ ബിഎ അനിമേഷനു ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് അനിമേഷനിൽ പഠിക്കുകയാണ്. അർജുൻ വീട്ടിൽ നിന്നാണ് പഠിക്കുന്നത്.വോട്ട് ചെയ്ത സ്ഥാനാർഥികൾ വിജയിച്ചോയെന്ന് അറിഞ്ഞ ശേഷമേ എല്ലാവരും പഠന സ്ഥലത്തേക്കു മടങ്ങുകയുള്ളൂ.
ഒൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിലാണു ശാന്തനും മായയ്ക്കും നാലു കുഞ്ഞുങ്ങൾ പിറന്നത്. കഷ്ടപ്പാടുകളുടെയും പ്രയാസങ്ങളുടെയും നടുവിലൂടെയാണ് ഇവർ ജീവിച്ചതെങ്കിലും ഒന്നാം ക്ലാസ് മുതൽ പ്ലസ്ടുവരെ ഒരേ ക്ലാസിൽ പഠിച്ച് ഒരേ പോലെ വിജയം നേടി.
അച്ഛനും അമ്മയും രോഗാവസ്ഥയിലാണ്. വിദേശത്ത് ജോലിയുണ്ടായിരുന്ന ശാന്തൻ അപകടത്തെ തുടർന്നു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
അമ്മ മായയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

