ഇരിങ്ങാലക്കുട∙ ക്രിസ്തു വർഷം 2025 ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെയും അമലോദ്ഭവ തിരുനാളിന്റെയും ഭാഗമായി 2025 അമ്മമാർ കന്യകാമറിയത്തിന്റെ വൈവിധ്യമാർന്ന വേഷങ്ങളിൽ അണിനിരന്ന ‘മാതാവിനോടൊപ്പം 2കെ25’ എന്ന പേരിൽ രൂപത മാതൃവേദി സംഘടിപ്പിച്ച മഹാസംഗമവും ജപമാല പ്രദക്ഷിണവും ഭക്തിനിർഭരമായി. കർമല മാതാവ്, വ്യാകുലമാതാവ്, ജപമാല മാതാവ്, നല്ല സഹായ മാതാവ്, ഫാത്തിമ മാതാവ്, കുരുക്കഴിക്കുന്ന മാതാവ്, റോസ മസ്റ്റിക, അമലോദ്ഭവ മാതാവ്, വേളാങ്കണ്ണി മാതാവ് തുടങ്ങിയ വൈവിധ്യമാർന്ന വേഷങ്ങളിൽ രൂപതയിലെ 141 ഇടവകകളിൽ നിന്നുള്ള അമ്മമാർ അണിനിരന്നു. ‘പ്രത്യാശയുടെ തീർഥാടകർ’ എന്ന ജൂബിലി വർഷത്തിന്റെ ആപ്ത വാക്യം അനുസ്മരിച്ച് സെന്റ് തോമസ് കത്തീഡ്രൽ അങ്കണത്തിൽ നിന്ന് ആരംഭിച്ച ജപമാല പ്രദക്ഷിണം മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.
കത്തീഡ്രലിനു ചുറ്റുമുള്ള പൊതു നിരത്തിലൂടെ നടന്ന പ്രദക്ഷിണം കത്തീഡ്രലിൽ അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ഏറ്റവും കൂടുതൽ കന്യാമറിയ വേഷധാരികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച മഹാസംഗത്തിന്റെ ലോക റെക്കോർഡ് ഓഫ് ഇന്ത്യ വിളംബരവും നടന്നു. കാൻസർ രോഗികൾക്കുള്ള ചികിത്സ സഹായങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
രൂപത മുഖ്യ വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ, വികാരി ജനറൽമാരായ മോൺ.
ജോളി വടക്കൻ, മോൺ. വിൽസൻ ഈരത്തറ, സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ.ഡോ.ലാസർ കുറ്റിക്കാടൻ, മാതൃവേദി രൂപത ഡയറക്ടർ ഫാ.ഡോ.ആന്റോ കരിപ്പായി, സിനി ആർട്ടിസ്റ്റ് ജൂനിയർ ഇന്നസന്റ്, മാതൃവേദി രൂപത പ്രസിഡന്റ് സിനി ഡേവിസ്, മാതൃവേദി ഇരിങ്ങാലക്കുട
ഫൊറോന പ്രസിഡന്റ് ജയ ജോസഫ്, ജനറൽ കൺവീനർ സെലിൻ ജെയ്സൻ, ജോയിന്റ് ജനറൽ കൺവീനർ ഷേർളി തോമസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

