കോഴഞ്ചേരി ∙ തകർന്നു കിടന്ന റോഡിലെ ടാറിങ് പകുതി ഇളക്കിയിട്ടു ജനത്തെ വലച്ചു കരാറുകാർ. തകർന്നു തരിപ്പണമായി കിടന്ന കിടങ്ങന്നൂർ നാൽക്കാലിക്കൽപടി – മാലക്കര റോഡാണ് അൽപം ബാക്കി ഉണ്ടായിരുന്ന ടാറിങ് കൂടി മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി മറിച്ച് ഇട്ടിരിക്കുന്നത്.
നാൽക്കാലിക്കൽപടി മുതൽ എരുമക്കാട് കഴിഞ്ഞുള്ള വീരചക്ര സ്മാരകത്തിനു സമീപം വരെ റോഡിന്റെ പകുതി ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി ഇട്ടിരിക്കുന്നു.
ഇതുമൂലം കാൽനട യാത്ര പോലും അസാധ്യമാണ്.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇങ്ങനെ ചെയ്തത് ഉടൻ റോഡ് പണി തീർക്കുമെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നാണ് ആക്ഷേപം.
റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കലുങ്ക് നിർമാണം മാത്രമാണു നടന്നത്.
മറ്റു നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുപോലുമില്ല.
നാൽക്കാലിക്കൽ ജംക്ഷനു സമീപം ആറന്മുള സർവീസ് സഹകരണ ബാങ്കിന് അടുത്തായി റോഡിന്റെ ഇരുവശത്തും വെള്ളം ഒഴുകി ടാറിങ് നശിച്ചു വലിയ ഓട പോലെ ആയിട്ടുണ്ട്.
ഇതു യാത്രക്കാരെ വലയ്ക്കുന്നു. അതു കൂടാതെയാണു ടാറിങ് ഇളക്കിയിട്ടതിന്റെ ദുരിതവും.
നാൽക്കാലിക്കൽ ചെള്ളിയിൽപടി (കമ്പനിപടി) ഭാഗത്തും കരക്കാലിൽ നസ്രേത്തുപടി ഭാഗത്തും റോഡ് തകർന്നു കിടക്കുന്നു. ക്രിസ്ത്യൻ ബ്രദറൻ ചർച്ചിനു സമീപവും എരുമക്കാട് ജംക്ഷനിലും റോഡ് പൂർണമായും തകർന്നു റോഡിൽ വലിയ കുഴി രൂപപ്പെട്ട
നിലയിലാണ്.
ഇടയാറന്മുള തെക്ക് എൻഎസ്എസ് കരയോഗ മന്ദിരത്തിനു മുൻവശവും റോഡ് തകർന്നു കിടക്കുന്നു.
മണക്കുപ്പി മാർക്കറ്റുപടിക്കു സമീപം ടാറിങ് കാണാനില്ലാത്ത വിധം റോഡ് പൂർണമായും തകർന്ന നിലയിലാണ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

