പന്തളം ∙ കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ കഴിയുന്നില്ലെന്നും ബിജെപി അധികാരത്തിൽ എത്തിയാൽ ഇതിന് മാറ്റം വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലൂർദ് മാതാവിന്റെ മുൻപിൽ സ്വർണ കിരീടം നൽകിയപ്പോൾ അതിലെ ചെമ്പ് ചുരണ്ടാൻ വന്നവരെ ഇപ്പോൾ കാണാനില്ല.
ഇത്തരക്കാർ ശബരിമലയിൽ ഭക്തർ കൊടുത്ത സ്വർണം മാറ്റി ചെമ്പിന്റെ അളവ് കൂട്ടാൻ നടക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. പന്തളത്ത് നടന്ന തിരഞ്ഞെടുപ്പു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകീകൃത സിവിൽ കോഡ് അടുത്ത ബജറ്റ് സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കലുഷിത അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ശബരിമല നേരിട്ട് ഏറ്റെടുക്കാൻ കേന്ദ്രത്തിന് കഴിയില്ല.
എന്നാൽ കേരളത്തിൽ ബിജെപിക്ക് അധികാരം നൽകിയാൽ ഇതു സാധിക്കും. 100 ഇലക്ട്രിക് വെഹിക്കിൾ ബസുകളാണ് ശബരിമലയിലേക്ക് കേന്ദ്രം അനുവദിച്ചത്.
മോദിയുടെ ഫോട്ടോ വയ്ക്കുമോ എന്ന് ഭയപ്പെട്ട് അത് പ്രാബല്യത്തിൽ വരുത്താതിരിക്കുകയാണ്. ഈ സീസണിലെങ്കിലും അത് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അധ്യക്ഷത വഹിച്ചു.
ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പന്തളം പ്രതാപൻ, സംസ്ഥാന സമിതിയംഗം രാധാകൃഷ്ണ മേനോൻ, ജില്ലാ സെക്രട്ടറി ബിനുമോൻ, പന്തളം നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ, മുൻ ചെയർപഴ്സൻ, സുശീല സന്തോഷ്, ശങ്കുണ്ണിദാസ്, ജില്ലാ പ്രഭാരി ബി.രാധാകൃഷ്ണ മേനോൻ, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി. തോമസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ബിനു മോൻ ,ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി രതീഷ് പുട്ടപ്പള്ളിൽ, പന്തളം നഗരസഭാ ചെയർപഴ്സൻ അച്ചൻകുഞ്ഞു ജോൺ, മുൻ നഗരസഭ ചെയർപഴ്സൻ സുശീല സന്തോഷ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

