പാലാ ∙ എൽഡിഎഫ് സ്ഥാനാർഥികളായി ഒരേ ചിഹ്നത്തിൽ രണ്ടിടങ്ങളിൽ സഹോദരിമാരുടെ മത്സരം. ഭരണങ്ങാനം പഞ്ചായത്തിലും കോതമംഗലം നഗരസഭയിലുമാണ് ‘കുട’ ചിഹ്നത്തിൽ സഹോദരിമാർ ജനവിധി തേടുന്നത്.
രണ്ടിടങ്ങളിലും കോൺഗ്രസ് സ്ഥാനാർഥിയുമായി നേർക്കുനേർ മത്സരമെന്ന പ്രത്യേകതയുമുണ്ട്.
ഇടമറ്റം മരോട്ടിപ്പാറ മത്തായിയുടെയും ഏലിക്കുട്ടിയുടെയും മക്കളായ അനുമോൾ മാത്യുവും മരിയ രാജുവുമാണ് മത്സര രംഗത്തുള്ളത്. അനുമോൾ ഭരണങ്ങാനം പഞ്ചായത്ത് 12-ാം വാർഡ് പാമ്പൂരാംപാറയിലും സഹോദരി മരിയ രാജു കോതമംഗലം നഗരസഭ 3-ാംവാർഡ് രാമല്ലൂരിലുമാണ് മത്സരിക്കുന്നത്.
സിപിഐ സ്വതന്ത്ര സ്ഥാനാർഥിയായി 2 തവണ പഞ്ചായത്തംഗമായ അനുവിനു 3-ാം അങ്കമാണ്. യുഡിഎഫിലെ അശ്വതി മഹേഷാണ് എതിർ സ്ഥാനാർഥി.
സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മരിയ രാജുവിന്റെ ആദ്യ മത്സരമാണ്.
യുഡിഎഫിലെ ഷാനി ഷിജുവാണ് എതിർ സ്ഥാനാർഥി. ഇവരുടെ മാതൃസഹോദരി ആലീസിന്റെ മകൾ ജാസ്മിൻ മാത്യു കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 20-ാം വാർഡ് മണ്ണാറക്കയത്ത് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടുന്നുണ്ട്.
ഇവരുടെ കന്നിയങ്കമാണ്. സന്ധ്യ വിത്സൺ (കോൺഗ്രസ്), മെറീന (ബിജെപി), എലിസബത്ത് ജോർജ് (ട്വന്റി ട്വന്റി) എന്നിവരാണ് എതിർ സ്ഥാനാർഥികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

