ശബരിമല ∙ ചിന്നംവിളിച്ചെത്തിയ കാട്ടാനയ്ക്കു മുൻപിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തീർഥാടകനായ ചേർത്തല സ്വദേശി രാഹുൽ കൃഷ്ണനും (29) സംഘവും. പുല്ലുമേട് പാതയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ചേർത്തലയിൽനിന്നു കെട്ടുനിറച്ചെത്തിയ 6 അംഗ സംഘത്തോടൊപ്പമായിരുന്നു രാഹുൽ കൃഷ്ണ. പുല്ലുമേട് കഴിഞ്ഞ് സന്നിധാനത്തേക്ക് മലയിറങ്ങുമ്പോഴാണ് കാട്ടാനയ്ക്കു മുൻപിൽ പെട്ടത്.
എല്ലാവരും ഓടി. ഇതിനിടെ രാഹുലും മറ്റൊരു തീർഥാടകനും വീണു.
ആന ഇവരുടെ നേരെ ഓടിയെത്തി. ഇതുകണ്ടു ഭയന്ന മറ്റ് അയ്യപ്പന്മാർ ശരണം വിളിച്ചു.
ചിലർ നിലവിളിച്ചു. ബഹളംകേട്ട
ആന അടങ്ങി, തിരിഞ്ഞു കാട്ടിലേക്കു കയറി. പുല്ലുമേട് പാതയിലൂടെ സന്നിധാനത്ത് എത്തുന്ന തീർഥാടകരുടെ എണ്ണം അനുദിനം വർധിക്കുകയാണ്.
കഴിഞ്ഞ ദിവസം 3,500 പേരാണ് ഇതുവഴി എത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

