ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘പുഷ്പ 2: ദി റൂൾ’ ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസിൽ ഒരു വർഷം തികച്ചിരിക്കുന്നു. അഭൂതപൂർവമായ വിജയവുമായി മുന്നേറിയ ചിത്രം നിരവധി റെക്കോർഡുകൾ തകർക്കുകയും പുതിയ മാനദണ്ഡങ്ങൾ ഇതിനം സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞു.
ഒരു വർഷം മുൻപ് ഈ ദിവസങ്ങളിൽ റിലീസ് ചെയ്ത ചിത്രം, ഇന്ത്യൻ ബോക്സ് ഓഫീസിൽ ഇൻഡസ്ട്രി ഹിറ്റ് എന്ന നേട്ടം സ്വന്തമാക്കി കഴിഞ്ഞു. ‘പുഷ്പരാജി’ന്റെ ഒരുവർഷം നീണ്ട
പടയോട്ടം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ഈ ചിത്രത്തിൽ, ഐക്കൺ സ്റ്റാർ അല്ലു അർജുൻ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
സംവിധായകൻ സുകുമാർ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൊമേഴ്സ്യൽ സിനിമയാണ് ‘പുഷ്പ 2’വിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ സംഗീതം തീപോലെ ആളിപ്പടരുകയായിരുന്നു, ഇപ്പോഴും പാട്ടുകള്‍ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ലോകമെമ്പാടും നിന്നായി 1800 കോടിയുടെ കളക്ഷൻ നേടിയ ‘പുഷ്പ 2’-ന്റെ ഹിന്ദി പതിപ്പ് അടുത്തിടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തുകയുണ്ടായി. അതിന് പിന്നാലെ ബിഗ് സ്ക്രീനിന് പിന്നാലെ മിനി സ്ക്രീനിലും പുഷ്പരാജ് ആധിപത്യം സ്ഥാപിച്ചു.
5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയത്. ചിത്രത്തിലെ പ്രകടനത്തിലൂടെ ദേശീയ അവാർഡ് നേടുകയും അതോടൊപ്പം പാൻ ഇന്ത്യൻ താരപദവിയിലേക്കും അല്ലു അർജുൻ എത്തിച്ചേർന്നു.
അല്ലു അർജുൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

