ഗൂഡല്ലൂർ∙ ബോസ്പുരയിൽ കാട്ടാന പലചരക്ക് കട കുത്തിപ്പൊളിച്ച് പലവ്യഞ്ജനങ്ങൾ തിന്നു നശിപ്പിച്ചു. ഇന്നലെ പുലർച്ചെയെത്തിയ കാട്ടാനയാണ് പലചരക്ക് കട
തകർത്തത്. ബോസ്പുരയിലെ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കടയാണിത്.
കടയുടെ മുൻ വശത്തുള്ള കമ്പി വലയും കടയുടെ മേൽക്കൂരയും തകർത്തിട്ടുണ്ട്. പുലർച്ചെ തന്നെ സമീപത്തുള്ള നാട്ടുകാർ കാട്ടാന കട
തകർക്കുന്നതറിഞ്ഞ് ഓടിയെത്തി കാട്ടാനയെ തുരത്തി. സമീപത്തുള്ള മുതുമല കടുവ സങ്കേതത്തിൽ നിന്നാണ് കാട്ടാന ഇവിടെ എത്തുന്നത്.
കാട്ടാനയിൽ നിന്നും സംരക്ഷണം നൽകണമെന്ന് നാട്ടുകാർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

