ടെന്നസി: അമേരിക്കയിലെ ടെന്നസിയിൽ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായകളുടെ ആക്രമണത്തിൽ 50 വയസ്സുകാരനും മൂന്നുമാസം പ്രായമുള്ള പേരക്കുട്ടിയും ദാരുണമായി കൊല്ലപ്പെട്ടു.
ജെയിംസ് അലക്സാണ്ടർ സ്മിത്ത് (50), പേരക്കുട്ടി എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ആക്രമണത്തിൽ മരിച്ചത്. കുടുംബം വളർത്തിയിരുന്ന ഏഴോളം നായ്ക്കളാണ് ഇരുവരെയും കടിച്ചുകീറിയത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ ജെയിംസ് അലക്സാണ്ടർ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. പിഞ്ചുകുഞ്ഞിനെ നായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുന്ന ഭീകരമായ കാഴ്ചയാണ് ഉദ്യോഗസ്ഥർ കണ്ടത്.
ഉടൻതന്നെ പോലീസ് ഏഴ് നായ്ക്കളെയും വെടിവെച്ചുകൊന്നു. എന്നാൽ, നായ്ക്കളെ തുരത്തിയ ശേഷം കുഞ്ഞിന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഗുരുതരമായ പരിക്കുകളാണ് മരണകാരണം. നായ്ക്കൾ മുൻപും അക്രമവാസന പ്രകടിപ്പിച്ചിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

