വെഞ്ഞാറമൂട് ∙ പത്ര വായനയും പുസ്തക പാരായണവും പ്രചാരണ ബോർഡിലെത്തിച്ച് സ്ഥാനാർഥികൾ. വാമനപുരം ബ്ലോക്ക് മിതൃമ്മല ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി കെ.എസ്.പത്മേഷ്, വാമനപുരം പഞ്ചായത്ത് ഇരുളൂർ വാർഡ് എൻഡിഎ സ്ഥാനാർഥി ബി.എസ്.ഷിനി എന്നിവരാണ് തങ്ങൾ വായിക്കുന്ന ചിത്രം ഫ്ലെക്സിൽ പതിച്ചത്.
മൂന്നാം ക്ലാസു മുതൽ പത്രം വായിച്ചു ശീലിച്ചതാണെന്നും പൊതുബോധമുണ്ടാക്കാൻ പത്രങ്ങൾ വായിക്കേണ്ടത് അത്യാവശ്യമാണെന്നു സമൂഹത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ് പോസ്റ്ററിൽ പത്രവായനയുടെ ചിത്രം ഉൾപ്പെടുത്തിയതെന്ന് പത്മേഷ് പറഞ്ഞു.
തന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനൊപ്പം വായനാശീലത്തിനായുള്ള സന്ദേശം കൂടി നൽകുകയാണ് ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. 100 ഫ്ലെക്സ് ബോർഡുകളാണ് മിതൃമ്മല ഡിവിഷൻ പ്രദേശത്ത് ഇത്തരത്തിൽ സ്ഥാപിച്ചത്.
വിവേചനമില്ലാതെ ഏതു പുസ്തകവും വായിക്കുന്ന ശീലം കുട്ടിക്കാലം മുതൽ കൂടെക്കൂടിയതാണെന്ന് തൊഴിലുറപ്പ് മേറ്റ് കൂടിയായ ബി.എസ്.ഷിനി പറഞ്ഞു. വായന ഒഴിവാക്കരുതെന്ന സന്ദേശം സമൂഹത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ് തന്റെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതെന്നും ഇവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

