മൂലമറ്റം ∙ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത് പഞ്ചാബിലാണോ ? പവർ ഹൗസിരിക്കുന്ന വാർഡിന്റെ പേര് ജലന്തർ സിറ്റിയെന്നു കേൾക്കുന്നതോടെ സംശയം ശക്തമാകും. അറക്കുളം പഞ്ചായത്തിൽ പീരുമേട് താലൂക്കിന്റെ അതിർത്തിയിൽ നിന്നു തുടങ്ങുന്ന ജലന്തർ സിറ്റി വാർഡ്.
മൂലമറ്റം ടൗണിലൂടെയാണ് വാർഡ് കടന്നുപോകുന്നത്. വൈദ്യുതി നിലയത്തിന്റെ നിർമാണകാലത്ത് ഏറെയും എച്ച്പിസി, രാംകോ അടക്കമുള്ള വടക്കേ ഇന്ത്യൻ കമ്പനികളാണ് ഇവിടെ കരാർ ജോലി എടുത്തിരുന്നത്.
ഇവരുടെ പഞ്ചാബികളായിരുന്ന ജീവനക്കാർ താമസിച്ചിരുന്ന പ്രദേശമാണ് ജലന്തർ സിറ്റി എന്ന പേരിൽ അറിയപ്പെടുന്നത്.
മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നു അര കിലോമീറ്റർ മാത്രം അകലെയാണ് ജലന്തർസിറ്റിയെന്ന സ്ഥലം . അശോക കവലയിൽ നിന്നു റോഡുകൾ പോലുമില്ലാതിരുന്ന മൂലമറ്റം എന്ന സ്ഥലം കരിമ്പിൻകാടായിരുന്നു.
പിന്നീട് കുടിയേറ്റക്കർഷകർ ഇവിടെയെത്തി കൃഷി നടത്തിയിരുന്നതായാണ് ചരിത്രം.
വൈദ്യുതി നിലയം എത്തിയതോടെയാണ് മൂലമറ്റം വികസിച്ചത്. വൈദ്യുതി നിലയം എത്തിയതോടെ പഞ്ചായത്തിന്റെ വരുമാനവും വർധിച്ചു.
ഇതിനിടെ പഞ്ചായത്ത് ഓഫിസ് സഹിതം അറക്കുളത്തെ വിട്ട് മൂലമറ്റത്ത് എത്തി. പഞ്ചായത്തിന് ഏറ്റവും അധികം വരുമാനമെത്തുന്നത് വൈദ്യുതി നിലയത്തിൽ നിന്നാണ്.
ഉദ്യോഗസ്ഥരുടെ തൊഴിൽക്കരവും കെട്ടിട
നികുതി അടക്കം നല്ലൊരു തുക പഞ്ചായത്തിന് വർഷങ്ങളായി നേടി നൽകുന്നു. ജലന്തർസിറ്റി വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി ഓമന ജോൺസനും എൽഡിഎഫ് സ്ഥാനാർഥിയായി ഗീതയും മത്സരിക്കുമ്പോൾ ബിജെപി സ്ഥാനാർഥിയായി കെ.കെ.ആശാമോളും മത്സരിക്കുന്നു.
ബിജെപിയും യുഡിഎഫും മാറിമാറി വിജയിക്കുന്ന വാർഡാണ് ജലന്തർസിറ്റി വാർഡ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

