എരുമപ്പെട്ടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ശുചിമുറി ബ്ലോക്കിന്റെ സീലിങ് സാമൂഹിക വിരുദ്ധർ തകർത്ത സംഭവത്തിൽ ചോദ്യം ചെയ്യാൻ സ്കൂളിലെ രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സ്കൂൾ പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വിദ്യാർഥികളെ കുറ്റവാളികളാക്കി സമൂഹത്തിന് മുന്നിൽ ചിത്രീകരിക്കാൻ പ്രിൻസിപ്പൽ കൂട്ടുനിന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്. വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്ത നടപടിയിൽ സ്കൂളിന് പങ്കില്ലെന്നു പ്രിൻസിപ്പൽ ഷീബ ജോസ് അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ഫണ്ട് ഉപയോഗപ്പെടുത്തി നിർമിച്ച ശുചിമുറി ബ്ലോക്കിന്റെ സീലിങ്ങുകളും ടാപ്പുകളുമാണ് കഴിഞ്ഞ ദിവസം അടിച്ച് തകർത്തത്.
ഇതിനെ തുടർന്നാണ് മരത്തംകോട്, തളി സ്വദേശികളായ രണ്ടു വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തത്. പൊലീസ് കുട്ടികളുടെ വീട്ടിലും പരിസര പ്രദേശങ്ങളിലുമെത്തി അന്വേഷണം നടത്തുകയും സ്റ്റേഷനിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നൽകുകയുമായിരുന്നു.
വൈകിട്ട് 5 മണിക്ക് സ്റ്റേഷനിൽ എത്തിയ കുട്ടികളെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്ത് മാനസികമായി പീഡിപ്പിച്ചതിനുശേഷമാണ് വിട്ടയച്ചതെന്നുമാണ് പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

