
ന്യൂദൽഹി- രാജ്യത്തെ ഭിന്നിപ്പിക്കുന്ന പതിനാല് വാർത്താ അവതാരകരെ ബഹിഷ്കരിച്ച് ഇന്ത്യ മുന്നണി. ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളിലെ അവതാരകരെയാണ് ബഹിഷ്കരിച്ചത്. അവതാരകരുടെ പേരുകൾ സഹിതമുള്ള പട്ടിക പുറത്തിറക്കി. ബഹിഷ്കരിച്ചവരുടെ കൂട്ടത്തിൽ അർണബ് ഗോസാമിയും സുധീർ ചൗധരിയും ഉണ്ട്. ഈ അവതാരകരുടെ ചാനൽ ചർച്ചകളിലും മറ്റും മുന്നണിയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കില്ല.
അധിതി ത്യാഗി (ഭാരത് എക്സ്പ്രസ്), അമൻ ചോപ്ര (നെറ്റ് വർക്ക് 18), അമിഷ് ദേവ്ഗൺ (ന്യൂസ് 18), ആനന്ദ് നരസിംഹൻ (സി.എൻ.എൻ.ന്യൂസ് 18), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാർ ( ടൈംസ് നൗവ്), പ്രാചി പരാഷർ(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂർ (ആജ്തക്), സുഷാന്ത് സിൻഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് പട്ടികയിലെ മറ്റ് അവതാരകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പട്ടികയിലുള്ളവർ വാർത്തകളെ വർഗീയവിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതായും പക്ഷപാതപരമായി അവതരിപ്പിക്കുന്നതായും മുന്നണി ചൂണ്ടിക്കാട്ടി. പൊതുപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമം നടത്തുന്നതായും മുന്നണി നിരീക്ഷിച്ചു. ഇവരുടെ സമീപനത്തിൽ മാറ്റമുണ്ടെങ്കിൽ തീരുമാനം പുന:പരിശോധിക്കും.