കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ പ്രധാന സഹായിയായ ഇമ്രാനെ കൊച്ചി ഇടപ്പള്ളിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുൻപ് തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട
ബാലമുരുകൻ, ഇമ്രാനുമായി ചേർന്ന് കഴിഞ്ഞ മാസം 23-ന് തെങ്കാശിയിൽ ഒരു വീട്ടമ്മയെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നിരുന്നു. ഇതിന് ശേഷം ഇരുവരും ഒളിവിൽ പോവുകയായിരുന്നു.
ഇമ്രാൻ കൊച്ചിയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൊച്ചി സിറ്റി ഡാൻസാഫ് സംഘം ഇയാൾ താമസിച്ചിരുന്ന വാടകവീട് വളഞ്ഞാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത ഇമ്രാനെ തമിഴ്നാട് പോലീസിന് കൈമാറി.
ഇമ്രാന്റെ ഫോണിൽ നിന്ന് ബാലമുരുകനുമായുള്ള സംഭാഷണങ്ങളും ചാറ്റുകളും ലൊക്കേഷൻ വിവരങ്ങളും പോലീസിന് ലഭിച്ചു. ഈ നിർണായക വിവരങ്ങൾ കൊച്ചി സിറ്റി ഡാൻസാഫ് തമിഴ്നാട് പോലീസിന് കൈമാറിയതോടെയാണ് ബാലമുരുകൻ തെങ്കാശിയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചത്.
മലപ്പുറം സ്വദേശിയായ ഇമ്രാൻ, ബാലമുരുകനൊപ്പം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.
ബാലമുരുകനെ തെങ്കാശിയിൽ കണ്ടെത്തി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്ക് കൊച്ചിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ബാലമുരുകന്റെ ഒളിത്താവളം കണ്ടെത്തിയത്. തെങ്കാശിയിലെ കടയം മലയിൽ വെച്ച് പോലീസിനെ കണ്ടതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു.
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പാറയുടെ മുകളിൽ നിന്ന് താഴേക്ക് എടുത്തുചാടുകയായിരുന്നു. പരിക്കേറ്റ ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള തുടർനടപടികൾ പിന്നീട് പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾ newskerala.net ൽ വായിക്കാം FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

