തൃശൂർ∙ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ നിർദ്ദേശ പ്രകാരം ജ്യോതി എഞ്ചിനീയറിങ്ങ് കോളജിൽ ആറു ദിവസത്തെ ശിൽപശാല നടത്തി. റീട്രീവൽ ഓഗ്മെന്റേഷൻ ക്വാണ്ടം കംപ്യൂട്ടിങ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ശിൽപശാല കോട്ടയം ഐഐടി അസിസ്റ്റന്റ് പ്രഫസർ ഡോക്ടർ മഹിമ മേരി മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാദർ ഡേവിഡ് നെറ്റിക്കാടൻ, അക്കാദമിക് ഡയറക്ടർ റവ.
ഡോ.ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പാൾ ഡോക്ടർ പി സോജൻ ലാൽ ,കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോക്ടർ ശോഭ സേവിയർ, പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ജാറിൻ ടി, ഡോക്ടർ ഷൈജിത് എം.ബി എന്നിവർ പ്രസംഗിച്ചു. ക്വാണ്ടം കമ്പ്യൂട്ടിങ്ങിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ ആണ് ആറു ദിവസത്തെ ശിൽപശാലയിൽ ഉണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

