കൊല്ലം ∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി.
എതിർവാദം ഉന്നയിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അവസരം തേടി. അപേക്ഷയും എതിർവാദവും 10ന് പരിഗണിക്കും.
അതേസമയം, തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്.ബൈജുവിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്കു കൂടി നീട്ടി.
എഫ്ഐആറിന്റെ സർട്ടിഫൈ ചെയ്ത പകർപ്പ് ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹർജി കീഴ്ക്കോടതി പരിഗണിക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടർന്നാണു കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.
ഇ.ഡിയുടെ ആവശ്യം നേരത്തെ റാന്നി മജിസ്ട്രേട്ട് കോടതി നിരാകരിച്ചിരുന്നു. ഇതോടെയാണു ഹൈക്കോടതിയിലെത്തിയത്. ഇതിനിടെ കേസ് കൊല്ലം വിജിലൻസ് കോടതിക്കു കൈമാറുകയായിരുന്നു.
പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടിന്
കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലെ എട്ടാം പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടിനു പരിഗണിക്കും.
ദ്വാരകപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലും പ്രതി ചേർത്തതിനാൽ എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എട്ടിനു നേരിട്ടു ഹാജരാക്കി എസ്ഐടി കസ്റ്റഡിയിൽ വിട്ടേക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

