നീലേശ്വരം∙ മാർക്കറ്റ് ജംക്ഷനിലെ ദേശീയ പാതയോരത്തെ മത്സ്യ മൊത്തവ്യാപാരത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നു വിധി നടപ്പാക്കാൻ വ്യാപാരികൾക്ക് നഗരസഭാ സെക്രട്ടറി നോട്ടിസ് നൽകി. മാർക്കറ്റിലെ വ്യാപാര സമുച്ചയത്തിന് മുൻപിലെ അനധികൃത മത്സ്യക്കച്ചവടം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി നൽകിയ അന്യായത്തിൻമേലാണ് ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. നീലേശ്വരം ചന്തയ്ക്കു സമീപം പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വന്ന മത്സ്യ മൊത്ത വ്യാപാര കേന്ദ്രം ദേശീയപാതയോരത്ത് മുൻപ് മത്സ്യ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് മാറ്റിയതിനെതിരെയാണ് വ്യക്തി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നൂറിലധികം തൊഴിലാളികളുടെയും വ്യാപാരികളുടെയും ഉപജീവന മാർഗത്തെ ബാധിക്കുമെന്നതിനാൽ മൊത്ത വ്യാപാരത്തിന് അനുയോജ്യമായ സ്ഥലം നഗരസഭ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഭീമ ഹർജി തയാറാക്കി കലക്ടർ ഉൾപ്പെടെയുള്ളവരെ സമീപിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികളും തൊഴിലാളികളും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

