ബത്തേരി∙ ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിക്കാതെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി വയനാട് അതിർത്തികളിൽ ഇന്നലെയും പൊലീസ് കർശന പരിശോധന നടത്തി. കർണാടകയിൽ നിന്നുള്ള അതിർത്തി ചെക്പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോൽപെട്ടി, തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളായ പാട്ടവയൽ, താളൂർ, വടുവൻചാൽ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണവും പരിശോധനയും നടത്തി.
ടൂറിസ്റ്റ് വാഹനങ്ങളും ചരക്കു വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ വയനാട്ടിൽ മുത്തങ്ങ മേഖലയിൽ വന്നു തങ്ങിയെന്ന് അഭ്യൂഹം പരന്നിരുന്നു. തൃശൂർ സ്വദേശിയുടെ മുത്തങ്ങ മേഖലയിലുള്ള ആളൊഴിഞ്ഞ വീട്ടിലാണ് രാഹുൽ വന്നതെന്നും ഒരു രാത്രി തങ്ങിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

