പത്തനംതിട്ട ∙ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി കലക്ടർ എസ്.പ്രേം കൃഷ്ണൻ.
നാളെ മുതൽ 9 വരെ മദ്യനിരോധനം നടപ്പാക്കും. പോളിങ് നടക്കുന്ന സ്കൂളുകൾക്ക് 8, 9 തീയതികളിൽ അവധിയാണ്.
വോട്ടിങ് മെഷീനുകളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ് സെറ്റ് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കി. വോട്ടിങ് മെഷീനുകൾ ജില്ലയിലെ 12 സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും.
8ന് രാവിലെ 8ന് ആകും വോട്ടിങ് മെഷീനുകളുടെയും തിരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം നടത്തുകയെന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ ബീന കെ.ഹനീഫ് പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പൊതുനിരീക്ഷകൻ കില ഡയറക്ടർ എ.നിസാമുദ്ദീനാണ്.
പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് ചുമതല തിരുവല്ല സബ് കലക്ടർ സുമിത് കുമാർ ഠാക്കൂറിനാണ്. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട
പരാതികൾ അറിയിക്കേണ്ട നമ്പർ : 0468 2222561, 9495628052.
∙ ജില്ലയിലെ ആകെ സ്ഥാനാർഥികൾ : 3549 (സ്ത്രീകൾ:1909, പുരുഷന്മാർ:1640)
∙ പോളിങ് സ്റ്റേഷനുകൾ: 1225
∙ പോളിങ് ഡ്യൂട്ടി: 1474 പ്രിസൈഡിങ് ഓഫിസർമാർ, 1474 ഫസ്റ്റ് പോളിങ് ഓഫിസർമാർ, 2948 പോളിങ് ഉദ്യോഗസ്ഥർ
∙ 1590 കൺട്രോൾ യൂണിറ്റുകളും 4370 ബാലറ്റ് യൂണിറ്റുകളും വിതരണം ചെയ്തു
∙ വിവരശേഖരണത്തിനായി 107 സെക്ടറൽ ഓഫിസർമാർ
∙ പ്രശ്ന ബാധിത ബൂത്തുകളായ 17 ഇടങ്ങളിൽ വെബ് കാസ്റ്റിങ്
17 ബൂത്തുകളിൽ വെബ് കാസ്റ്റിങ്
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 17 പ്രശ്നബാധിത ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ് കാസ്റ്റിങ് നടത്തും.
കോട്ടാങ്ങൽ, പെരിങ്ങര, സീതത്തോട്, അരുവാപ്പുലം, പള്ളിക്കൽ, ഏനാദിമംഗലം പഞ്ചായത്തുകളിലെ 11 ബൂത്തിലും പന്തളം നഗരസഭയിൽ 6 ബൂത്തുകളിലുമാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്തുന്നത്. പഞ്ചായത്ത്/ നഗരസഭ, വാർഡ്, ബൂത്ത് എന്ന ക്രമത്തിൽ
∙ കോട്ടങ്ങൽ- കോട്ടങ്ങൽ പടിഞ്ഞാറ് – സെന്റ് ജോർജ് എച്ച്എസ്എസ് ചുങ്കപ്പാറ
കോട്ടങ്ങൽ- ചുങ്കപ്പാറ വടക്ക്- സെന്റ് ജോർജ് എച്ച്എസ്എസ് ചുങ്കപ്പാറ
∙ പെരിങ്ങര- ചാത്തങ്കേരി- ചാത്തങ്കേരി എസ്എൻഡിപി എച്ച്എസ്എസ് കിഴക്കുഭാഗം
പെരിങ്ങര- ചാത്തങ്കേരി- ചാത്തങ്കേരി എസ്എൻഡിപി എച്ച്എസ്എസ് പടിഞ്ഞാറുഭാഗം
∙ പള്ളിക്കൽ – പഴകുളം- ഗവ.
എൽ പി എസ് പഴകുളം തെക്ക് ഭാഗം ∙ പള്ളിക്കൽ – പഴകുളം- ഗവ. എൽ പി എസ് പഴകുളം, വടക്ക് ഭാഗം ∙ ഏനാദിമംഗലം- കുറുമ്പകര- യുപിഎസ് തെക്കേകെട്ടിടം, കുറുമ്പകര ∙ സീതത്തോട്- ഗവി- ഗവ.
യുപിഎസ് മൂഴിയാർ
∙ സീതത്തോട്- ഗവി- കെഎഫ്ഡിസി ഡോർമിറ്ററി കൊച്ചുപമ്പ,
∙ സീതത്തോട്- ഗവി- ഗവ. എൽപിഎസ് ഗവി
∙ അരുവാപ്പുലം – കല്ലേലി തോട്ടം- അങ്കണവാടി നമ്പർ 29 ആവണിപ്പാറ
∙ പന്തളം നഗരസഭ- ഉളമയിൽ- കടയ്ക്കാട് ജിഎൽപിഎസ് കിഴക്ക് ഭാഗം
∙ പന്തളം നഗരസഭ- കടയ്ക്കാട്- കടയ്ക്കാട് ജിഎൽപിഎസ് വടക്ക്ഭാഗം
∙ പന്തളം നഗരസഭ- കടയ്ക്കാട് കിഴക്ക്- കടയ്ക്കാട് എസ്വിഎൽപിഎസ് കിഴക്ക് ഭാഗം
∙ പന്തളം നഗരസഭ- കുരമ്പാല വടക്ക് കടയ്ക്കാട് എസ്വിഎൽപിഎസ് പടിഞ്ഞാറ് ഭാഗം
∙ പന്തളം നഗരസഭ- ചേരിക്കൽ കിഴക്ക് -ചേരിക്കൽ എസ്വിഎൽപിഎസ് കിഴക്ക് ഭാഗം
∙ പന്തളം നഗരസഭ- ചേരിക്കൽ പടിഞ്ഞാറ്- ചേരിക്കൽ എസ്വിഎൽപിഎസ് പടിഞ്ഞാറ് ഭാഗം
ഇലക്ഷൻ ഗൈഡ് പ്രകാശനം ചെയ്തു
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ ഇലക്ഷൻ ഗൈഡ് കലക്ടർ എസ്.പ്രേം കൃഷ്ണൻ പ്രകാശനം ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ ബീന എസ്.ഹനീഫ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ സി.ടി.ജോൺ, ജില്ലാതല മീഡിയ റിലേഷൻസ് സമിതി അംഗം ബിജു കുര്യൻ എന്നിവർ പങ്കെടുത്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

