ആലപ്പുഴ ∙ പരാജയപ്പെട്ട സർക്കാരിനെതിരെയുള്ള ജനവികാരം ഈ തിരഞ്ഞെടുപ്പിലും അലയടിക്കുമെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ.
ആലപ്പുഴ നഗരസഭ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ അർഹിക്കുന്ന തരത്തിൽ ടൂറിസം മേഖലയാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ നടക്കുന്നില്ല. അതിനു നേതൃത്വം നൽകുന്ന സർക്കാർ ഇവിടെയില്ല.
സർക്കാരിനെ പ്രേരിപ്പിക്കാനുള്ള നഗരസഭയുമില്ലെന്നതു ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്, കെപിസിസി കോർ കമ്മിറ്റിയംഗം ഷാനിമോൾ ഉസ്മാൻ, മുസ്ലിം ലീഗ് ട്രഷറർ കമാൽ എം.മാക്കിയിൽ, നെടുമുടി ഹരികുമാർ, എം.ലിജു, എം.പി.പ്രവീൺ, എ.എ.റസാഖ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റേത് മോദിയുടെ മുൻപിൽ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി: കെ.സി
മോദിയുടെ മുൻപിൽ കവാത്തു മറക്കുന്ന മുഖ്യമന്ത്രിയാണു കേരളത്തിന്റേതെന്നും ഇങ്ങനെ കളം മാറ്റുന്ന സംസ്കാരം കമ്യൂണിസത്തിനു ചേർന്നതാണോയെന്നു കമ്യൂണിസ്റ്റുകൾ തന്നെ ചോദിക്കുന്ന കാലം വരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
ബിജെപിയുടെ വിഷം സിപിഎമ്മിനും പടർന്നു പിടിച്ചു.രാജ്യത്തു ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ വർഗീയത ഉപയോഗിക്കുന്ന പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമാണുള്ളത്.
ഒരു ഉളുപ്പുമില്ലാതെ സിബിഐ, ഇ.ഡി, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയെ ദുരുപയോഗം ചെയ്യുന്നു. ഇതിനെതിരെ സന്ധിയില്ലാ സമരത്തിലാണു നമ്മൾ. എല്ലാ തിരഞ്ഞെടുപ്പിലും ബിജെപിയെ തോൽപിക്കണമെങ്കിൽ സിപിഎമ്മിനെ വിജയിപ്പിക്കണമെന്ന കള്ളക്കഥയുമായി അവർ വരും.
എന്നാൽ മുഖ്യമന്ത്രിയാണു ഡൽഹിയിൽ പോയി കേന്ദ്ര ധനമന്ത്രിയെയും അഭ്യന്തര മന്ത്രിയെയും കണ്ടത്. കോൺഗ്രസിനെ വിജയിപ്പിക്കരുതെന്നു പറഞ്ഞു സിപിഎം വീണ്ടും ജനങ്ങളുടെ അടുത്തേക്കു വരികയാണെന്നും രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണു കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

