
ഇടുക്കി: ഇടുക്കി കരിമ്പൻ ചെറുതോണി റോഡിൽ അശോക കവലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 29 പേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല. എതിർ ദിശയിൽ നിന്നെത്തിയ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.
ചെറുതോണി ഭാഗത്ത് നിന്നും തോപ്രാംകുടിയിലേക്ക് പോയ പിപിഎംഎസ് ബസ്സും തൊപ്രാംകുടി ഭാഗത്ത് നിന്നും ചെറുതോണിയിലേക്ക് വന്ന ഹോളിഏയ്ഞ്ചൽ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം ഉണ്ടാകാതിരിക്കാൻ ഹോളി ഏഞ്ചൽ ബസ് ഡ്രൈവർ ബ്രേക്ക് ചെയ്തെങ്കിലും വാഹനം നിരങ്ങി വന്ന് എതിരെ വന്ന പിപിഎംഎസ് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പിപിഎംഎസ് ബസ്സിനുള്ളിലുള്ളവർക്കാണ് ഏറെയും പരിക്കേറ്റത്. അപകട
സമയത്ത് ചാറ്റൽ മഴയുണ്ടായതിനാലാണ് ബ്രേക്ക് കിട്ടാഞ്ഞെതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. പലർക്കും തലയ്ക്കാണ് പരിക്ക്.
എന്നാൽ ആരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകൾ സംഭവിച്ചു.
Read More : ‘ഗെയിം ഇൻസ്റ്റാൾ ചെയ്തു, പിന്നാലെ വാട്ട്സ്ആപ്പിൽ മെസേജ്, നഗ്ന ചിത്രം പ്രചരിപ്പിച്ച് ഭീഷണി’; അപര്‍ണ പ്രശാന്തി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]