ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2024-25 സാമ്പത്തിക സർവേ റിപ്പോർട്ടിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ ജില്ലകളെ പട്ടികപ്പെടുത്തി. ആളോഹരി ജിഡിപിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ, മുംബൈയെ പിന്തള്ളി തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ആദ്യ പത്തിൽ കേരളത്തിൽ നിന്ന് ഒരു ജില്ല പോലും ഇടംപിടിച്ചിട്ടില്ല. ഐടി, ഫാർമ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രംഗറെഡ്ഡിയെ ഒന്നാമതെത്തിച്ചത്.
11.46 ലക്ഷം രൂപയാണ് ജില്ലയുടെ ആളോഹരി ജിഡിപി. ഗുരുഗ്രാം (ഹരിയാന), ബെംഗളൂരു അർബൻ (കർണാടക), ഗൗതം ബുദ്ധ് നഗർ (യുപി), സോളൻ (ഹിമാചൽ പ്രദേശ്), നോർത്ത് ആൻഡ് സൗത്ത് ഗോവ, ഗാങ്ടോക് (സിക്കിം), ദക്ഷിണ കന്നഡ (കർണാടക), മുംബൈ (മഹാരാഷ്ട്ര), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റ് ജില്ലകൾ. പട്ടികയിൽ രണ്ടാമതുള്ള ഗുരുഗ്രാമിന്റെ ആളോഹരി ജിഡിപി 9.05 ലക്ഷം രൂപയാണ്.
ഗൗതം ബുദ്ധ് നഗറിന് 8.48 ലക്ഷം രൂപയും സോളന്‍ 8.10 ലക്ഷം രൂപയുമാണ് ആളോഹരി ജിഡിപി. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടേത് 6.57 ലക്ഷം രൂപയും തൊട്ടുപിന്നിലുള്ള അഹമ്മദാബാദിന്റേത് 6.54 ലക്ഷം രൂപയുമാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

