ഒറ്റപ്പാലം ∙ ചുനങ്ങാട്ട് നെൽക്കൃഷി ഉണക്കു ഭീഷണിയിൽ. കല്ലടി പഴങ്കുളം പാടശേഖരത്തിലെ എട്ടേക്കറിലെ കൃഷിയാണ് ഭീഷണിയിലായിരിക്കുന്നത്.
തുലാമഴ കുറഞ്ഞതാണു കൃഷിയിടങ്ങളിലെ വരൾച്ചയ്ക്കു കാരണമാകുന്നത്. പാടങ്ങൾ കതിരണിയാൻ ആഴ്ചകൾ മാത്രം ശേഷിക്കെയാണു കടുത്ത പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.
കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം വർഷങ്ങളായി ഒന്നാം വിള കൃഷിയിറക്കാത്ത കർഷകർ രണ്ടാംവിളയെ മാത്രമാണ് ആശ്രയിക്കുന്നത്. ഇതും നഷ്ടത്തിലേക്കു നീങ്ങുന്നതിന്റെ ആശങ്കയിലാണു കർഷകർ.
പാടശേഖരത്തിന് സമീപത്തു കൂടി കല്ലടി തോട് ഒഴുകുന്നുണ്ടെങ്കിലും ഉയർന്ന പ്രദേശത്തെ കർഷകർക്ക് ഇത് പ്രയോജനപ്പെടാറില്ല.
ജലസേചന സൗകര്യങ്ങൾ എത്താത്ത പ്രദേശം കൂടിയാണിത്. പ്രതിസന്ധി മറികടക്കാൻ വെള്ളം പമ്പ് ചെയ്യേണ്ട
സ്ഥിതിയാണെന്നു കർഷകർ പറയുന്നു. മോട്ടർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്യാൻ സൗകര്യങ്ങളില്ലാത്ത കർഷകർ ആശങ്കയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ഫലപ്രദമല്ലെന്നു കർഷകർ പറയുന്നു. ഏതാനും ദിവസങ്ങൾ കൂടി മഴ തുടർച്ചയായി ലഭിച്ചാൽ മാത്രമേ പ്രതിസന്ധിക്കു പരിഹാരമാകൂ.
മുട്ടിപ്പാലം ഒലിപ്പാറ പാടശേഖരത്തിലെ ചില കർഷകരും സമാനമായ ആശങ്ക നേരിട്ടിരുന്നു. ഏകദേശം 30 ഏക്കർ കൃഷിക്കായിരുന്നു ഭീഷണി.
കർഷകരുടെ കൂട്ടായ്മയിൽ പാടശേഖരത്തിനു സമീപത്തെ തോട്ടിൽ താൽക്കാലിക തടയണ ഒരുക്കിയാണ് ആശങ്കയ്ക്കു ഭാഗികമായെങ്കിലും പരിഹാരം കണ്ടത്.
ഇപ്പോഴും പാടശേഖരത്തിലെ ഉയർന്ന പ്രദേശത്ത് വരൾച്ചാ ഭീഷണിയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

