കണ്ണൂർ ∙ ക്രിസ്മസ് പരീക്ഷ അടുത്തിരിക്കെ രണ്ടാം വോള്യം പാഠപുസ്തകം ജില്ലയിൽ പകുതിയോളം വിദ്യാർഥികൾക്കും ലഭിച്ചില്ല. 7–ാം തരം വരെയുള്ള കണക്ക്, മലയാളം ആക്ടിവിറ്റി, ഇംഗ്ലിഷ് ആക്ടിവിറ്റി ബുക്ക്, ബേസിക് സയൻസ്, സോഷ്യൽ സ്റ്റഡീസ്, സയൻസ്, ഹിന്ദി, പരിസരപഠനം, കേരള പാഠാവലി എന്നിവയാണു ലഭിക്കാനുള്ളത്. ക്രിസ്മസ് പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളാണു രണ്ടാം വോള്യത്തിലുള്ളത്.
3 വോള്യമായാണു പാഠപുസ്തകം വിതരണം ചെയ്യുന്നത്. ഇതിൽ ഓണപ്പരീക്ഷയ്ക്കു വേണ്ട
ഒന്നാം വോള്യം പാഠപുസ്തകം കൃത്യസമയത്ത് തന്നെ നൽകിയിരുന്നു.
രണ്ടാം വോള്യം ലഭിക്കാത്തകാര്യം ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലെന്നു പ്രതിപക്ഷ അധ്യാപക സംഘടന പറയുന്നു. എറണാകുളം കാക്കനാട്ടെ കേരള പ്രിന്റിങ് ആൻഡ് പബ്ലിഷേഴ്സ് സൊസൈറ്റിയിൽ നിന്നാണ് പാഠപുസ്തകങ്ങൾ എത്തിക്കുന്നത്. പയ്യാമ്പലം ജില്ലാ ബുക്ക് ഡിപ്പോയിൽ സൂക്ഷിച്ച് സ്കൂൾ സൊസൈറ്റികൾവഴി വിദ്യാർഥികളിലെത്തിക്കുന്നതാണു പതിവ്.
ജില്ലയിൽ 324 സ്കൂൾ സൊസൈറ്റികളാണുള്ളത്. പയ്യാമ്പലം ഡിപ്പോയിൽ സൗകര്യം പരിമിതമായതിനാൽ തീരുന്ന മുറയ്ക്കാണ് പുസ്തകം എത്തിക്കാറുള്ളത്.
ഗൗരവതരം: കെപിഎസ്ടിഎ
കണ്ണൂർ ∙ പാഠപുസ്തകങ്ങൾ ലഭിക്കാത്ത അവസ്ഥ ഗൗരവതരമാണെന്നും വിതരണം ചെയ്യാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അരുണ, സംസ്ഥാന സെക്രട്ടറി പി.പി.ഹരിലാൽ, ജില്ലാ സെക്രട്ടറി ടി.വി.ഷാജി, രജീഷ് കാളിയത്താൻ, ദിനേശൻ പച്ചോൾ, കെ.കെ.അനീശൻ, കെ.ദീപ, എം.വി.സുനിൽ കുമാർ, സി.വി.എ.ജലീൽ, ദീപക് തയ്യിൽ, ഇ.കെ.ജയപ്രസാദ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

