കോഴിക്കോട് ∙ ആരോഗ്യമാർന്ന ജീവിതരീതികൾ പ്രോത്സാഹിപ്പിക്കാൻ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഹൈലൈറ്റ് സിറ്റി നടത്തുന്ന “റോട്ടറി ഡ്രീം റൺ 2025” മാരത്തൺ 21ന്. സ്റ്റാർ കെയർ ആശുപത്രിയുമായി സഹകരിച്ച് ബീച്ചിലാണ് മാരത്തൺ.
‘സ്ക്രീനിൽ നിന്ന് പുറത്തേക്ക് ഒരു ചുവട് – ജീവിതത്തിലേക്ക് കടക്കാം’ എന്ന സന്ദേശത്തോടെയാണ് ഈ വർഷത്തെ മാരത്തൺ നടത്തുന്നത്. അമിതമായ മൊബൈൽ ഉപയോഗം ശാരീരിക-മനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണിത്. മലയാള മനോരമയാണ് മീഡിയ പാർട്നർ.
21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ (ടൈംഡ് റൺ), 5 കിലോമീറ്റർ ഫൺ റൺ എന്നിവ ഉണ്ടാകും.
ഗുജറാത്തി സ്കൂളിൽ നിന്ന് ആരംഭിക്കുന്ന മാരത്തണിൽ 21.1 കിലോമീറ്റർ രാവിലെ 5നും 10 കിലോമീറ്റർ രാവിലെ ആറിനും 5 കിലോമീറ്റർ ഏഴിനും ഫ്ലാഗ് ഓഫ് ചെയ്യും. റജിസ്ട്രേഷൻ ആരംഭിച്ചു.
/252991621331960
21100, 15000, 2000 എന്നിങ്ങനെയാണ് ഹാഫ് മാരത്തണിന് സമ്മാനം. 10000, 5000 എന്നിങ്ങനെ 10 കിലോമീറ്റർ ഓട്ടത്തിനും.
വനിതകൾക്കും സീനിയർ സിറ്റിസൺസിനും 5000 രൂപ, 3000 രൂപ എന്നിങ്ങനെ സമ്മാനങ്ങളുമുണ്ട്.
സാമ്പത്തികമായി പിന്നാക്കത്തിലുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ, ദരിദ്രരായ രോഗികൾക്ക് ഡയാലിസിസ്, ശരീരവൈകല്യമുള്ള കുട്ടികൾക്ക് സഹായ സാമഗ്രികൾ എന്നിവ ഉൾപ്പെടെ റോട്ടറി സേവനപദ്ധതികൾക്കാണ് വരുമാനം വിനിയോഗിക്കുക.ഉപകരണങ്ങൾ ഒഴിവാക്കി, യഥാർഥ ജീവിതത്തെ ആസ്വദിക്കാൻ എല്ലാ പ്രായക്കാരെയും പ്രോത്സാഹിപ്പിക്കുകയാണ് മാരത്തണിലൂടെ ലക്ഷ്യമിടുന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.ജേക്കബ് ജോർജ് പറഞ്ഞു.
കഴിഞ്ഞ തവണ എഴുന്നൂറിലേറെ പേർ മാരത്തണിൽ പങ്കെടുത്തിരുന്നു. ഇത്തവണ ആയിരം കടക്കുമെന്നാണ് പ്രതീക്ഷയെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ, ഇവന്റ് കോ–ഓർഡിനേറ്റർ ഡോ.സുനിൽ രാജേന്ദ്രൻ, സ്റ്റാർ കെയർ സിഇഒ സത്യ എന്നിവർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് / 9769601978 / 8086855855 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

