തൃശൂർ ∙ യാത്രക്കാരെ വഴിയിലിറക്കി വിടുകയും റൂട്ട് തെറ്റിച്ച് സർവീസ് നടത്തുകയും ചെയ്ത 11 സ്വകാര്യ ബസുകളിൽ നിന്നു പിഴ ഈടാക്കി തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം. ഇരിങ്ങാലക്കുട, തൃപ്രയാർ മേഖലകളിൽ നിന്ന് സർവീസ് നടത്തുന്ന, കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിച്ച് ശക്തൻ സ്റ്റാൻഡിൽ എത്തേണ്ട
ബസുകൾക്കെതിരെയാണ് നടപടി. എൻഫോഴ്സ്മെന്റ് വിഭാഗം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി.
ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബസുകൾ റൂട്ട് തെറ്റിച്ച് സർവീസ് നടത്തുന്നതായി കണ്ടെത്തി.
ഈ ബസുകൾ യാത്രക്കാരെ മെട്രോ ആശുപത്രിക്കു സമീപം ഇറക്കി വിടുന്നതായും സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ശക്തൻ സ്റ്റാൻഡിലേക്ക് പോകുന്നുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ആകെ 1.40 ലക്ഷം രൂപ പിഴ ഈടാക്കിയത്. റൗണ്ടിലേക്കു പോകേണ്ട
ബസുകൾ യാത്രക്കാരെ വഴിയിൽ ഇറക്കി വിടുന്ന രീതി തുടർന്നാൽ പെർമിറ്റുകൾ റദ്ദ് ചെയ്യുമെന്ന് എംവിഐ പി. വി.
ബിജു പറഞ്ഞു.
ഇതോടൊപ്പം തൃപ്രയാർ–തൃശൂർ പാതയിൽ സർവീസ് നടത്തുന്ന കെബിടി ബസിന്റെ ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. അമിത വേഗത്തിലാണ് ബസ് സർവീസ് നടത്തിയതെന്ന് ബസിൽ യാത്ര ചെയ്ത തൃപ്രയാർ ജോയിന്റ് ആർടിഒ മഞ്ജുള പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പരിശോധനകളിൽ അസി.
എംവിഐ വി.ആർ. അനീഷ്.
പി.ജി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

