വാടാനപ്പള്ളി ∙ ദേശീയപാത നിർമാണത്തിന് ചേറ്റുവ കായലിൽ നിന്നുള്ള അശാസ്ത്രീയമായ മണലെടുപ്പ് മൂലം സമീപത്തെ വീടുകളിലെ ചുമരുകളിൽ വിള്ളൽ. ദിവസവും നിർബാധം തുടരുന്ന മണലെടുപ്പുമൂലം വീടുകളുടെ തറനിരപ്പ് താഴ്ന്നാണ് വിള്ളൽ സംഭവിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
നൂറുകണക്കിന് ലോറികൾ മണലുമായി പോകുന്നതും സമീപത്തെ കെട്ടിടങ്ങൾക്കും ഭീഷണിയായി. പുഴയിലെ മണലിൽ ഉപ്പ് കലർന്നത് മാറ്റാൻ പറമ്പുകളിലേക്ക് ഡ്രജിങ് നടത്തി, മണലും ചെളിയും ഉപ്പുവെള്ളവും വേർതിരിച്ച് മണൽ മാത്രമാണ് ദേശീയപാത നിർമാണ കമ്പനി കൊണ്ടുപോകുന്നത്.
പിന്നീട് വെള്ളവും ചെളിയും അവശിഷ്ടങ്ങളും തിരികെ പുഴയിലേക്ക് ഒഴുക്കിവിടുകയാണ്.
പുഴയുടെ കരഭാഗത്ത് അവശിഷ്ടങ്ങൾ നിറയുന്നത് ശുദ്ധജല സ്രോതസുകൾക്കും ഭീഷണിയായി. വെള്ളം മലിനമായതോടെ കായലിലെ മത്സ്യലഭ്യത കുറഞ്ഞു.
മേഖലയിലെ നൂറുകണക്കിന് തെങ്ങ്, കവുങ്ങ് എന്നിവയടക്കം ഫലവൃക്ഷങ്ങൾ ഉണക്കം ബാധിച്ച നിലയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

