ബത്തേരി∙ ദേശീയ കടുവ കണക്കെടുപ്പിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലും കടുവകളെ എണ്ണി തുടങ്ങി. വനം വകുപ്പിന്റെ നേതൃത്വത്തിൽ 8 ദിവസം നീളുന്ന കണക്കെടുപ്പ് ഒന്നാം തീയതിയാണു തുടങ്ങിയത്.
നേരിട്ടു കണ്ടും ട്രാൻസെക്ടറ്റ് ലൈൻ രീതിയും ഉപയോഗിച്ചാണു കണക്കെടുപ്പു നടക്കുന്നത്. കടുവയെ കൂടാതെ മറ്റു വന്യ ജീവികളുടെയും കണക്കുകൾ രേഖപ്പെടുത്തുന്നുണ്ട്. എം സ്ട്രിപ്സ് എന്ന മൊബൈൽ ആപ്ലിക്കേഷനും കണക്കെടുപ്പിനായി ഉപയോഗിക്കുന്നു.വയനാട് വന്യജീവി സങ്കേതത്തിൽ ആകെ 24 ബ്ലോക്കുകളാണുള്ളത്.
ഓരോ റേഞ്ചുകളെയും പ്രത്യേകം ബ്ലോക്കുകളായി തിരിച്ചാണു കണക്കെടുപ്പ്.
ആദ്യത്തെ 3 ദിവസം 5 കിലോമീറ്റർ നടന്നു കടുവകളെ കണ്ടു കണക്കെടുക്കും. ഓരോ ദിവസവും വെവ്വേറെ സ്ഥലങ്ങളിലൂടെയാണു നടക്കുന്നത്. ഈ ദിവസങ്ങളിൽ ആന, കാട്ടുപോത്ത്, പുലി, കരടി, ചെന്നായ എന്നിവയുടെ കണക്കും രേഖപ്പെടുത്തും.
പിന്നീടുള്ള 2 ദിവസം 2 കിലോമീറ്റർ നീളത്തിലുള്ള ട്രാൻസെക്ട് ഒരുക്കുകയാണു ചെയ്യുക. അവസാനത്തെ 3 ദിവസം ട്രാൻസക്ടിലൂടെ നടന്നു കാഷ്ഠം, മരത്തിലും മണ്ണിലും മാന്തിയ പാടുകൾ, കാൽപാടുകൾ തുടങ്ങി കടുവയുടെ സാന്നിധ്യം ഉറപ്പാക്കുന്ന തെളിവുകൾ ശേഖരിക്കുമെന്നു ഡിവിഷൻ കോഓർഡിനേറ്റർ ടിപി.മുബഷീർ പറഞ്ഞു.
കടുവ തിന്നുന്ന ജീവികളുടെ വിവരങ്ങളും ശേഖരിക്കും. രാവിലെയും തിരികെ വൈകിട്ടും ട്രാൻസെക്ടിലൂടെ നടന്നാണ് വിവര ശേഖരണം നടത്തുക.നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിലും കണക്കെടുപ്പ് പുരോഗമിക്കുകയാണ്.
കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹൊള, തമിഴ്നാട്ടിലെ മുതുമലൈ എന്നീ കടുവ സങ്കേതങ്ങളിലും കണക്കെടുപ്പുണ്ട്. കഴിഞ്ഞ കണക്കെടുപ്പിൽ ഇന്ത്യയിൽ 3661 കടുവകളുണ്ടെന്നാണു കണ്ടെത്തിയത്.
കേരളത്തിൽ ആകെ 213 എണ്ണവും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

