കൽപറ്റ ∙ വർഷങ്ങൾകൊണ്ടു തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ പണത്തിന്റെ കുത്തൊഴുക്ക് കണ്ട് അദ്ഭുതപ്പെടുകയാണ് 1995ലെ തിരഞ്ഞെടുപ്പ് ചെലവുനിരീക്ഷകൻ സി. ജോസഫ്.
ഫ്ലെക്സ് ബോർഡുകളും സ്ഥാനാർഥിയുടെ ബഹുവർണത്തിലുള്ള പടുകൂറ്റൻ കട്ടൗട്ടുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണ കോലാഹലങ്ങളുമൊന്നുമില്ലാതിരുന്ന കാലത്താണ് ജോസഫ് വയനാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകൾ പരിശോധിച്ചത് 1995 ലെ തിരഞ്ഞെടുപ്പു മുതലാണ്.
അന്ന് ഓരോ ജില്ലയിലും ഓരോ നിരീക്ഷകരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചത്. വീടുകയറിയുള്ള വോട്ടഭ്യർഥനയും പൊതുയോഗങ്ങളും ജാഥകളുമായിരുന്നു പ്രധാന പ്രചാരണപരിപാടികൾ.
തുണിബോർഡുകളും ബാനറുകളും തരംഗമായ കാലം. മതിലുകൾ കുറവായതിനാൽ ചുവരെഴുത്തുകളും അപൂർവം.
ഇന്നത്തേതുപോലെ വർണക്കടലാസിൽ സ്ഥാനാർഥിയുടെ ഫോട്ടോ അച്ചടിച്ച നോട്ടിസുകളും കുറവ്. എങ്കിലും അന്ന് പഞ്ചായത്ത് വാർഡിലേക്ക് ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 10,000 രൂപയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവ് കുത്തനെ കൂടിയിട്ടും ഇപ്പോൾ ഈ തുക 25,000 മാത്രമായാണ് ഉയർത്തിയിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
പരസ്യ ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, നോട്ടിസുകൾ, ഉച്ചഭാഷിണികൾ, പരസ്യ വാഹനങ്ങൾ, പൊതുയോഗങ്ങൾ, അലങ്കാരങ്ങൾ തുടങ്ങി സ്ഥാനാർഥി തിരഞ്ഞെടുപ്പിനായി ചെലവഴിക്കുന്ന തുകയുടെ കണക്ക് അതാതു സ്ഥലത്തു നിന്ന് എടുക്കുകയും അവസാനം അവർ സമർപ്പിക്കുന്ന കണക്കിൽ ഇവയുടെ വിവരം ഇല്ലെങ്കിൽ അതു കൂടി ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്യണമായിരുന്നു.
ചെലവഴിക്കാൻ അനുവാദമുള്ള കൃത്യമായ തുക കണക്കാക്കി സ്ഥാനാർഥികൾ ഉണ്ടാക്കുന്ന കണക്കിൽ ഇത്തരം ചെലവുകൾ ഇല്ലെങ്കിൽ അത് കൂടി ഉൾപ്പെടുത്തും.അധിക തുക ചെലവഴിച്ചതായി കണ്ടാൽ ജയിച്ചവർ അയോഗ്യരാകും. പരാജയപ്പെട്ടവർ ആണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപിക്കുകയും ചെയ്യുമായിരുന്നു.
അതുകൊണ്ടു തന്നെ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ഭയപ്പാടോടെയാണ് ചെലവ് നിരീക്ഷകരെ കണ്ടിരുന്നതെന്ന് അന്ന് ജില്ലാ ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫിസറായിരുന്ന ജോസഫ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

