അഞ്ജന ശിലയിൽ ആദിപരാശക്തി
അമ്മേ, കുമാരനല്ലൂർ അംബേ നീ
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ
വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്…
ഏതു ക്ഷേത്രത്തിൽച്ചെന്നാലും എന്നോട് ആളുകൾ പാടാൻ ആവശ്യപ്പെടാറുള്ള ഭക്തിഗാനങ്ങളിൽ ഒന്നാണിത്. കുമാരനല്ലൂരമ്മയെക്കുറിച്ചുള്ള പ്രശസ്തമായ പാട്ട്. പ്രശസ്ത സംഗീതജ്ഞരായ ജയവിജയൻ മാഷുമാരിൽ ജയൻ മാഷ് ആനന്ദഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയതാണിത്.
ഭക്തിരസമാണ് ആ രാഗത്തിൽ ഏറ്റവും തെളിഞ്ഞുനിൽക്കുന്നത്.
മുരുകനു വേണ്ടിയുണ്ടാക്കുണ്ടാക്കിയ ക്ഷേത്രം പിന്നീട് ദേവപ്രശ്നം വച്ചപ്പോൾ ദേവിക്കുവേണ്ടി ഉള്ളതായി എന്നാണല്ലോ കുമാരനല്ലൂരിന്റെ ഐതിഹ്യം. കുമാരനായ് പണ്ട് പണിതീർന്ന മന്ദിരം കുമാരനല്ല ഊര് ശ്രീദേവികോവിലായ് എന്ന് ആ ഗാനത്തിലെ വരികളിലുമുണ്ട്.
പാട്ടിൽ ആ പരാമർശം വന്നപ്പോൾ ഞാൻ അതെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. ചെന്നൈയിലെ കോതണ്ഡപാണി സ്റ്റുഡിയോയിലാണ് ഈ പാട്ട് റിക്കോർഡ് ചെയ്തതാണ് എന്നാണ് എന്റെ ഓർമ.
ഇതിന്റെ 25-ാം വാർഷികം ആഘോഷിച്ച വേളയിൽ ഞാൻ കുമാരനല്ലൂർ ക്ഷേത്രത്തിലെത്തിയത് ഓർമിക്കുന്നു.
അന്ന് വലിയ തിരക്കിലൂടെയാണ് എന്നെ കുമാരനല്ലൂർ അമ്പലത്തിലെ വേദിയിലേക്ക് കൊണ്ടുപോയത്. ആ പാട്ട് ഞാൻ അവിടെ പാടി. അടുത്ത സമയത്ത് യുഎഇയിൽ അജ്മാനിലെ പരിപാടിയിലും ഈ പാട്ട് പാടി.
ഏറ്റുമാനൂർ ക്ഷേത്രത്തിൽ വച്ചും ഈ പാട്ട് ആളുകൾ ആവശ്യപ്പെട്ടു.
റിക്കോർഡിങ്ങിനുള്ള പാട്ടുകൾ ജയൻ മാഷ് പാടി പഠിപ്പിച്ചു തരും. അതു കൊണ്ട് അവരുടെ പാട്ടുകൾ പാടാൻ ബുദ്ധിമുട്ടില്ല.
പഠിപ്പിച്ചു തരുന്നതിന് പുറമേ എന്തെങ്കിലും ചെറിയ മാറ്റങ്ങൾ വരുത്തി നല്ല രീതിയിൽ പാടിയാൽ അത് അംഗീകരിക്കുകയും ചെയ്യും.
ഗുരുമുഖത്തു നിന്ന് പഠിക്കുന്നതു പോലെയാണ് അതെല്ലാം. നമ്മുടെ സമ്പാദ്യം അതൊക്കെ തന്നെയല്ലേ!
കനിയുക കാടാമ്പുഴ എഴും പാർവതി എന്ന പാട്ടും, തുണയേകണേ മഹാലക്ഷ്മി എന്ന കീർത്തനം പോലുള്ള പാട്ടും ആ കസെറ്റിലുണ്ടായിരുന്നു. ആ പാട്ടുകളെല്ലാം ഓർമയിലുണ്ട്.
എന്നാൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അഞ്ജന ശിലയിൽ എന്ന പാട്ടാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

