അഗളി∙ കടുവ സെൻസസിനു പോയ വനിതകളടങ്ങിയ വനപാലക സംഘം അട്ടപ്പാടി വനത്തിൽ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് ഇന്നലെ വഴിതെറ്റി വനത്തിൽ കുടുങ്ങിയത്.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുനിത, വാച്ചർമാരായ മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് സംഘത്തിലുള്ളത്. ഇന്നലെ രാവിലെ തമിഴ്നാട് വനാതിർത്തിയോടു ചേർന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാൻ പോയതായിരുന്നു സംഘം.
വൈകിട്ട് സ്റ്റേഷനിലേക്കു മടങ്ങുന്നതിനിടെ വനത്തിൽ വഴിതെറ്റി. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീർന്നു.
മൊബൈൽ ഫോൺ റേഞ്ചുണ്ടായിരുന്നതിനാൽ വിവരം പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലറിയിച്ചു. ജീവനക്കാർ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്.
പുതൂർ മൂലക്കൊമ്പിൽ നിന്നു രണ്ടു മണിക്കൂർ കാൽനടയായി സഞ്ചരിക്കാനുള്ള ദൂരത്താണ് ഇവരെന്നാണു ലഭ്യമായ വിവരം. സ്ഥലം മനസ്സിലാക്കാനായതിനെ തുടർന്ന് രാത്രി എട്ടോടെ പുതൂർ ആർആർടി സംഘം വനത്തിലേക്കു പുറപ്പെട്ടു.
ബോണക്കാട് മേഖലയിൽ മൂന്നംഗസംഘം കുടുങ്ങി
വിതുര (തിരുവനന്തപുരം) ∙ കടുവകളുടെ സെൻസസ് എടുക്കാനായി പാലോട് റേഞ്ച് പരിധിയിലെ ബോണക്കാട് മേഖലയിലേക്കു പോയ വനിതാ ഫോറസ്റ്റർ അടക്കമുള്ള മൂന്നംഗ സംഘം വഴിതെറ്റി ഒരു രാത്രി മുഴുവൻ ഉൾവനത്തിൽ കുടുങ്ങി.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ വനത്തിനുള്ളിലേക്കു പുറപ്പെട്ട സംഘം മടങ്ങുന്നതിനിടെയാണ് വഴി തെറ്റിയത്.
പാലോട് വനം റേഞ്ചിലെ വനിതാ ഫോറസ്റ്റർ ആർ. വിനീത, ബീറ്റ് വനം ഓഫിസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.
ഇവരെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഡിഎഫ്ഒ എസ്.ഷാനവാസിന്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘവും റാപ്പിഡ് റെസ്പോൺസ് ടീം(ആർആർടി) അംഗങ്ങളും ഇന്നലെ രാവിലെ 10 മണിയോടെ കണ്ടെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

