പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം, ബാങ്കുകളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി കൂട്ടാനും ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചതോടെ ഓഹരികളിൽ ഇടിവ്. നിലവിൽ പൊതുമേഖലാ ബാങ്കുകളിൽ പരമാവധി 20 ശതമാനമാണ് എഫ്ഡിഐ പരിധി.
ഇത് 49 ശതമാക്കാനുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകൾ.
എഫ്ഡിഐ പരിധി ഉയരുന്നതോടെ ബാങ്കുകളുടെ മൂലധനസ്ഥിതിയും പ്രവർത്തനമികവും മെച്ചപ്പെടുമെന്ന വാദങ്ങളും ഉയർന്നതോടെ കഴിഞ്ഞദിവസങ്ങളിൽ ഓഹരിവില മെച്ചപ്പെട്ടിരുന്നു. എന്നാൽ ലയനവുമില്ല, എഫ്ഡിഐ പരിധി കൂട്ടാനും ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെ ഇന്ന് ഓഹരികൾ ഇടിയുകയായിരുന്നു.
നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 2.66% ഇടിഞ്ഞു.
വിശാല വിപണിയിൽ ഇന്ന് ഏറ്റവുമധികം നഷ്ടത്തിലുള്ളതും നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയാണ്. ബാങ്ക് നിഫ്റ്റി 0.27% താഴ്ന്നു.
നിഫ്റ്റി ഇന്ന് ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴുള്ളത് 81.65% (-0.31%) നഷ്ടവുമായി 25,950 പോയിന്റിൽ. സെൻസെക്സ് 151 പോയിന്റ് താഴ്ന്ന് 84,992ലും വ്യാപാരം ചെയ്യുന്നു.
കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിലാണ് എഫ്ഡിഐ പരിധി ഉയർത്താനുള്ള നിർദേശങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയത്.
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന്, പൊതുമേഖലാ ബാങ്ക് ലയനവും ആലോചനയിൽ ഇല്ലെന്ന് പങ്കജ് ചൗധരി കഴിഞ്ഞദിവസം മറുപടി നൽകിയിരുന്നു.
എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ബറോഡ, യൂകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ 1-4 ശതമാനമാണ് ഇന്ന് താഴേക്കുപോയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

