കോയമ്പത്തൂർ ∙ ഡിആർഒ ഉൾപ്പെടെ ഉന്നതോദ്യോഗസ്ഥർ താമസിക്കുന്ന ഹൗസിങ് ബോർഡ് കോളനിയിലെ കവർച്ചക്കേസിൽ കൊല്ലപ്പെട്ട പ്രതിയുടെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് വെടിവയ്പിൽ പരുക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ച ഗാസിയാബാദ് സ്വദേശി ആസിഫ് ഇലിയാസി(48)ന്റെ സഹോദരൻ ഫർമാൻ ഇലിയാസ് (23), സുഹൃത്ത് ദാവൂദ് (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുൻകൂട്ടി കോയമ്പത്തൂരിലെത്തി സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കുറ്റവാളികൾക്ക് കൈമാറിയത് ഇരുവരും ചേർന്നാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.
കുനിയമുത്തൂരിലെ വസതിയിൽ നിന്നു പൊലീസ് പിടികൂടിയ മറ്റുള്ളവരെ ചോദ്യംചെയ്തു വരികയാണ്.
ഇതിനിടെ കാലിൽ വെടിയേറ്റ പ്രതി രക്തം വാർന്നു മരിച്ച സംഭവത്തിലെ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. കാലിൽ വെടിയേറ്റ ആസിഫ് പ്രമേഹ രോഗത്തിനും മറ്റുചില രോഗങ്ങൾക്കുമായി മരുന്നുകൾ സ്ഥിരമായി കഴിച്ചിരുന്നു.
വെടിയേറ്റതോടെ രക്തം കട്ട പിടിക്കാതെ തുടർച്ചയായി അധിക അളവിൽ നഷ്ടമായതാണ് മരണകാരണം.
മറ്റു ശരീരഭാഗങ്ങളും രാസപരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അഞ്ചു മണിക്കൂർ വേണ്ട
പോസ്റ്റ്മോർട്ടം നടപടികൾ വിഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂർ എട്ടാം നമ്പർ മജിസ്ട്രേറ്റ് ശക്തിമഞ്ജരിയുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

