ചങ്ങനാശേരി ∙ ചങ്ങനാശേരി അസംപ്ഷൻ കോളജ് ഫാഷൻ ഡിസൈനിങ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ക്യാംപ് സംഘടിപ്പിച്ചു. നവംബർ 28 മുതൽ 30 വരെ നടന്ന ക്യാംപ് ‘എഫൾജൻസ് – 2025’ കോളജ് മാനേജർ റവ.
ഫാ. ആന്റണി ഏത്തക്കാട്ട്, കോളജ് പ്രിൻസിപ്പൽ ഡോ.
റാണി മരിയ തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി അനു അന്ന കോശി, ക്യാംപ് സംഘാടക രാജി വിജയൻ എന്നിവർ സംസാരിച്ചു.
കോളജ് ബർസാറും അസിസ്റ്റന്റ് പ്രഫസറുമായ റവ.
ഫാ. റോജൻ പുരക്കൽ ആയിരുന്നു ക്യാംപ് കോഓർഡിനേറ്റർ.
ഐരൂർ ജെ.എം ആൻഡ് എം.എ ഹോളിസ്റ്റിക് സെന്ററിനെയാണ് ഇത്തവണ ക്യാംപിനായി തിരഞ്ഞെടുത്തത്. വിവിധ സെഷനുകൾക്കായുള്ള റിസോഴ്സ് പേഴ്സൺമാരായി നവീൻ (നവീൻസ് ഗ്രൂവ് നേഷൻ ഉടമ, എറണാകുളം), സിജി ആന്റണി (വൈസ് പ്രിൻസിപ്പൽ, ടിആർഡിഎ കോളജ് ഓഫ് ഹെൽത്ത് ആൻഡ് സയൻസ്, കോട്ടയം) എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളുടെ സമഗ്രവികസനം ലക്ഷ്യം വച്ചായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപിൽ അഞ്ച് അധ്യാപകരും 77 വിദ്യാർഥികളും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

