ഒന്നിന്റെ വിലയിൽ മൂന്ന് വസ്ത്രങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമായി ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് നാളെ മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവത്തിന് വേദിയാകുന്നു. നവംബർ 29ന് കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ഒപ്പം ബാംഗ്ലൂർ ഷോറൂമുകളിലും ത്രീ-ഇൻ-വൺ കോംബോ ഓഫറിന്റെ ഏറ്റവും പുതിയ പതിപ്പ് ആരംഭിക്കുന്നതാണ്.
ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭത്തോടെ ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് കല്യാൺ സിൽക്സിന്റെ ഉപഭോക്താക്കൾക്ക് ഈ കോംബോ ഉത്സവത്തിലൂടെ ലഭിക്കുന്നത്. സാരീസിൽ 899 രൂപ മുതൽ ആരംഭിക്കുന്ന സൈ്റ്റലിഷ് കോംബോ, ലേഡീസ് വെയറിൽ 1249 രൂപ മുതൽ ആരംഭിക്കുന്ന ട്രെൻഡി കോംബോ, മെൻസ് വെയറിൽ 599 രൂപ മുതൽ ആരംഭിക്കുന്ന സ്മാർട്ട് കോംബോ, കിഡ്സ് വെയറിൽ 449 രൂപ മുതൽ ആരംഭിക്കുന്ന ക്യൂട്ട് കോംബോ തുടങ്ങി എല്ലാ വസ്ത്രവിഭാഗങ്ങളിലും മൂന്നിരട്ടി ലാഭം ഉപഭോക്താക്കൾക്ക് ലഭിക്കും. ആദ്വിക സാരി, നിയാര ഡെയ്ലി വെയർ സാരി, ടിയ ഫാൻസി സാരി തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി സാരികൾ ആകർഷകമായ കോംബോ ഒാഫറിലൂടെ ഫാഷൻപ്രേമികൾക്ക് സ്വന്തമാക്കാം.
കോട്ടൺ സ്ലിറ്റ് ചുരിദാർ, ഫാൻസി ചുരിദാർ, ഇൻഡിഗ്ലോ ചുരിദാർ എന്നിവ അടക്കം നിരവധി കോംബോകളാണ് ചുരിദാറുകളിലെ ഹൈലൈറ്റ്. പെൻസിൽ ബോട്ടംസ്, നിറ്റഡ് ബോട്ടംസ്, കാഷ്വൽ ബോട്ടംസ്, ഫാൻസി കുർത്തി തുടങ്ങിയവയുടെ വലിയ കളക്ഷനുകൾ ലേഡീസ് വെയറിന്റെ ഭാഗമായ് എത്തുന്നുണ്ട്.
ജീൻസ്, ട്രൗസേഴ്സ്, കോട്ടൺ ട്രൗസർ എന്നിങ്ങനെ നീളുന്നു മെൻസ് വെയർ സെക്ഷന്റെ പ്രധാന സവിശേഷതകൾ. ബോയ്സ് ടി ഷർട്ട്, കോട്ടൺ ഫ്രോക്ക്, ഗേൾസ് പലാസോ തുടങ്ങിയവയാണ് കുട്ടികളുടെ വിഭാഗത്തിലെ വലിയ ശ്രേണികൾ.
ആയിരക്കണക്കിന് നെയ്ത്ത് ശാലകളും നൂറ് കണക്കിന് പ്രൊഡക്ഷൻ ഹൗസുകളും എണ്ണമറ്റ ഡിസൈൻ സലൂണുകളും സ്വന്തമായുള്ള കല്യാൺ സിൽക്സ് ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാണിജ്യകരാറുകളുടെ കൂടി പിൻബലത്തോടെയാണ് ഈ അതുല്യ ഓഫർ ജനങ്ങൾക്ക് സമ്മാനിക്കുന്നത്. ഈ വർഷത്തെ കോംബോ ഓഫറിലൂടെ സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ ക്രിസ്മസ്, ന്യൂ ഇയർ കളക്ഷനുകളും കല്യാൺ സിൽക്സ് പരിചയപ്പെടുത്തുന്നുണ്ട്.
‘‘വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയ ശ്രേണികൾ ഒന്നിന്റെ വിലയിൽ മൂന്നെണ്ണം ലഭ്യമാക്കുക എന്ന നൂതന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് കല്യാൺ സിൽക്സാണ്. ഓരോ വർഷവും വർദ്ധിച്ചുവരുന്ന കോംബോ ഓഫറിന്റെ പ്രചാരം കണക്കിലെടുത്ത് അഞ്ച് ഇരട്ടി കളക്ഷനുകളാണ് ഇത്തവണ അണിനിരത്തിയിട്ടുള്ളത്.
ടെക്സ്റൈ്റൽ റീട്ടെയിൽ രംഗത്ത് മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത അടിസ്ഥാന സൗകര്യങ്ങളും നൂനതന സാങ്കേതിക വിദ്യയുമാണ് വിസ്മയിപ്പിക്കുന്ന വിലക്കുറവ് ഉപഭോക്താക്കൾക്ക് കൈമാറുവാൻ ഞങ്ങളെ സഹായിക്കുന്നത്. ഇതിന് ഉപരി പ്രമുഖ മില്ലുകളുമായുള്ള വാണിജ്യ കരാറുകൾ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഒരുക്കുവാൻ ഞങ്ങൾക്ക് കരുത്തേകുന്നു,” കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ.
ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ഗുണമേന്മയിലും രൂപകല്പനയിലും വിട്ട് വീഴ്ചകളൊന്നുമില്ലാതെ ഓരോ ഉപഭോക്താവിനും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരം വീണ്ടും ഒരുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

