സ്വർണവില ആഭരണപ്രിയരെ നിരാശരാക്കിയും നിക്ഷേപകർക്ക് സന്തോഷം പകർന്നും മുന്നേറ്റത്തിൽ. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈമാസം ചേരുന്ന പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ശക്തമായതാണ് സ്വർണവില ആഘോഷമാക്കുന്നത്.
കേരളത്തിൽ പവൻ വില 480 രൂപ മുന്നേറി 95,680 രൂപയും ഗ്രാം വില 60 രൂപ ഉയർന്ന് 11,960 രൂപയുമായി. രാജ്യാന്തരവില 21 ഡോളർ വർധിച്ച് 4,241 ഡോളറിലാണുള്ളത്.
യുഎസ് സമ്പദ്രംഗത്തെ ചലനങ്ങൾ വെള്ളിക്കും ആവേശമായി.
രാജ്യാന്തരവില ഔൺസിന് 57 ഡോളർ മറികടന്ന് റെക്കോർഡിലെത്തി. ഇതിനിടെ, ഷിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ചിൽ വ്യാപാരം മണിക്കൂറുകൾ തടസ്സപ്പെട്ടതും സപ്ലൈ ഷോർട്ടേജും വെള്ളിവിലയുടെ കുതിപ്പിന് ആക്കംപകർന്നു. കേരളത്തിൽ ഗ്രാമിന് 3 രൂപ വർധിച്ച് 186 രൂപയാണ് വില.
സംസ്ഥാനത്ത് മറ്റ് ചില ജ്വല്ലറികളിൽ വെള്ളിക്കു വില ഗ്രാമിന് 3 രൂപ ഉയർന്ന് 183 രൂപയാണ്.
18 കാരറ്റ് സ്വർണത്തിനും കേരളത്തിൽ വ്യത്യസ്ത വിലയാണുള്ളത്. ചില ജ്വല്ലറികളിൽ ഗ്രാമിന് 50 രൂപ ഉയർന്ന് 9,895 രൂപയായപ്പോൾ മറ്റു ചില വ്യാപാരികൾ നിശ്ചയിച്ച വില ഗ്രാമിന് 50 രൂപ ഉയർത്തി 9,835 രൂപ.
എന്തുകൊണ്ട് സ്വർണം, വെള്ളിവില കൂടുന്നു?
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ സ്വർണവിലയും വെള്ളിവിലയും കുതിച്ചുകയറും.
കാരണം, പലിശനിരക്ക് കുറയുന്നത് യുഎസിൽ ബാങ്ക് നിക്ഷേപങ്ങൾ, ഗവൺമെന്റ് കടപ്പത്രം എന്നിവയെ ആനാകർഷകമാക്കും. നിക്ഷേപകർ ഇവയെ കൈവിട്ട് മികച്ച നേട്ടം കിട്ടുന്ന ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറും.
ഇത് ഡോളറിനെയും തളർത്തും.
രാജ്യാന്തര സ്വർണം, വെള്ളി വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കേ, ഡോളർ തളരുന്നത് ഇവയുടെ വാങ്ങൽതാൽപ്പര്യം കൂടാനിടയാക്കും. ഫലത്തിൽ വില ഉയരും.
വെള്ളിക്ക് വ്യാവസായിക മേഖലയിൽ നിന്ന് വലിയ ഡിമാൻഡ് കിട്ടുന്നതും വില കൂടാനൊരു കാരണമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

