തിരുവനന്തപുരം∙ കലോത്സവത്തിന് ആവേശം പകർന്ന് മലയാള മനോരമ, ആറ്റിങ്ങൽ യു ടെക് എജ്യുക്കേഷൻസിന്റെ സഹകരണത്തോടെ ഒരുക്കിയ ‘കലയുടെ പവിലിയൻ’ സ്റ്റാൾ കലോത്സവ നഗരിയിലെ പ്രധാന വേദിയായ ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. സ്റ്റാളിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ അഡിഷനൽ ഡയറക്ടർ ആർ.എസ്.ഷിബു നിർവഹിച്ചു.
മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ ആർ.ടി.ശ്രീജിത്ത്, ആറ്റിങ്ങൽ യു ടെക് പ്രിൻസിപ്പൽ അനിൽ കുമാർ, ബ്രാഞ്ച് മാനേജർ ഡി.എസ്.മാളവിക, കലോത്സവം പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.സാബു, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ വി.സി.അഖിലേഷ്, സ്കൂൾ ഹെഡ്മാസ്റ്റർ എ.ഷാജി, മലയാള മനോരമ മാമം ഏജന്റ് ആർ.വിജുകുമാർ എന്നിവർ പങ്കെടുത്തു.
കുട്ടികൾക്കും, പൊതുജനങ്ങൾക്കുമായി ഒരുക്കിയ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും തിരക്കേറി. പ്രധാന വേദിയിൽ ഒരുക്കിയ പഠിപ്പുര പവിലിയൻ പ്രദർശന മേളയും പ്രശ്നോത്തരി മത്സരവും ശ്രദ്ധേയമായി.
മലയാള മനോരമയുടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരിസംഖ്യ അടയ്ക്കാനും സ്റ്റാളിൽ അവസരമുണ്ട്. റിയലി റീൽ മത്സരം, ഫോട്ടോ പോയിന്റ് മത്സരം, സ്പോട് ക്വിസ് മത്സരം എന്നിവ 5 വരെ തുടരും.
നിറമണിയൂ സമ്മാനം നേടൂ
മലയാള മനോരമ പത്രത്തിൽ നിർദേശിച്ചിരിക്കുന്ന നിറമണിഞ്ഞ് കലോത്സവ നഗരിയിലെ സ്റ്റാളിൽ കൂപ്പൺ നിക്ഷേപിക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സ്മാർട് വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, ഹെഡ് സെറ്റ് തുടങ്ങി ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാൻ അവസരം.
ഇന്നലെ ചുവപ്പ് നിറം അണിഞ്ഞവർക്കായിരുന്നു സമ്മാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

