പനമരം ∙ തൊഴിലാളി ക്ഷാമം കാരണം വിളവെടുക്കാൻ കഴിയാതെ പഴുത്ത കാപ്പിക്കുരു അടക്കമുള്ള ഉൽപന്നങ്ങൾ വീണു നശിക്കുന്നു. ഒപ്പം മരപ്പട്ടി, കുരങ്ങ്, മാൻ, മയിൽ, കാട്ടാന, മോഷ്ടാക്കൾ അടക്കമുള്ളവയുടെ ശല്യവും.
വിളവെടുപ്പ് കാലത്ത് തൊഴിലുറപ്പ് പണികൾ നിർത്തിവച്ചു തൊഴിലാളികളെ ലഭ്യമാക്കണമെന്നു കർഷകർ. ഗ്രാമീണ മേഖലയിലും വനാതിർത്തിയോട് ചേർന്ന പ്രദേശത്തെ കർഷകരുമാണ് തൊഴിലാളികളെ ലഭിക്കാത്തതിനെത്തുടർന്ന് സമയത്ത് വിളവെടുപ്പ് നടത്താൻ കഴിയാതെ ഏറെ ദുരിതത്തിലായത്.
പഴുത്തു പാകമായ കാപ്പിക്കുരു വിളവെടുക്കാത്തതിനാൽ കാപ്പിക്കുരു ഉണങ്ങി പൊട്ടി പരിപ്പു വേർപെട്ട് കൊഴിഞ്ഞു വീഴുകയാണ്.
ഇതിനിടെ ഇടയ്ക്കിടെയുണ്ടാകുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കർഷകന് ഇരുട്ടടിയായി. കൂടാതെ കീടങ്ങളുടെ ആക്രമണവും കർഷകരെ ദുരിതത്തിലാക്കുകയാണ്.
ഇടയ്ക്കിടെയുള്ള മഴ മൂലം കാപ്പി പൂവിടുന്നതും വിളവെടുപ്പിനെ സാരമായി ബാധിക്കുന്നുണ്ട്. മഴയും മൂടലും മൂലം കാപ്പിക്കുരു വിളവെടുത്താലും ഉണക്കിയെടുക്കാനും കഴിയുന്നില്ല. കാപ്പിക്ക് നല്ല വിലയുണ്ടെങ്കിലും പറിച്ചുവിൽക്കാൻ സാധിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
കാപ്പി ഒരുമിച്ച് പഴുക്കാൻ നല്ല വെയിൽ കിട്ടേണ്ടത് ആവശ്യമാണ്. എന്നാൽ മൂടിക്കെട്ടിയ കാലാവസ്ഥ മൂലം കാപ്പി പല രീതിയിലാണ് പഴുക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷമായുള്ള കാലാവസ്ഥയിലെ വ്യതിയാനം കാപ്പിക്കൃഷിയെ കാര്യമായി ബാധിച്ചു. വിളവെടുപ്പ് സീസൺ അടുത്തപ്പോൾ കാപ്പിക്കുരു പറിക്കാനും ഉണക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. പറിക്കുന്ന കാപ്പി 10 മുതൽ 12 ദിവസം വരെ വെയിലത്ത് ഉണക്കണം. എന്നാൽ മൂടിക്കിടക്കുന്ന കാലാവസ്ഥയിൽ ഇത് സാധ്യമല്ല.
വിളഞ്ഞു കിടക്കുന്ന നെല്ലിന്റെ അവസ്ഥയും മറിച്ചല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

