മുംബൈ: പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് മാനേജിംഗ് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ സംരംഭക. തോക്കിൻമുനയിൽ നിർത്തി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയെന്നും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് 51-കാരിയായ ബിസിനസുകാരി മുംബൈ പോലീസിൽ പരാതി നൽകി.
കമ്പനിയുടെ സ്ഥാപക അംഗം കൂടിയായ ജോയ് ജോൺ പാസ്കൽ പോസ്റ്റിനെതിരെയാണ് പരാതി. ബിസിനസ് മീറ്റിംഗിനെന്ന പേരിൽ ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ഓഫീസിൽ വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഈ വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി 51-കാരിയായ സംരംഭക പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജോയ് ജോൺ പാസ്കൽ പോസ്റ്റിനും മറ്റ് അഞ്ച് പേർക്കുമെതിരെ മുംബൈ പോലീസ് കേസെടുത്തു. ലൈംഗികാതിക്രമം, കയ്യേറ്റം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതായും സംഭവത്തിൽ പ്രതിയുടെ പങ്ക് വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങൾ ന്യൂസ്കേരള.നെറ്റിനോട് പറഞ്ഞു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

