തൃശൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളോട് റോഡ് തകർച്ച പരിഹരിക്കണമെന്ന ആവശ്യം വ്യത്യസ്തമായി അവതരിപ്പിച്ച് പൂങ്കുന്നം ഉദയനഗർ നിവാസികൾ. റോഡിന്റെ ഫോട്ടോ ഉൾപ്പെടുത്തി ‘മത്സരിക്കൂ, ഈ ചിത്രത്തിൽ ഇടം നേടാൻ’ എന്ന തലക്കെട്ടോടു കൂടിയുള്ള ഫ്ലെക്സുകളാണ് നാട്ടുകാർ സ്ഥാപിച്ചത്.
ഒരു വർഷമായി തകർന്നു കിടക്കുന്ന റോഡിന്റെ തകർച്ചയും പ്രദേശത്തെ യാത്രാദുരിതവും അറിയിക്കാൻ പൂങ്കുന്നത്തെ വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ ഫ്ലെക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.
‘ഒരു വർഷമായി ഞങ്ങളുടെ ദുരിതത്തിന്റെ നേർക്കാഴ്ചയാണിത്. ഇതിന്റെ രാഷ്ട്രീയം ഞങ്ങൾക്ക് അറിയേണ്ട; കേൾക്കേണ്ട.
ഇതു പറയാൻ ഈ വഴി താണ്ടി ബുദ്ധിമുട്ടി വരികയും വേണ്ട. റോഡ് ശരിയാക്കിയാൽ അതാർക്കായാലും വോട്ടു തരും.
ആ ചിത്രത്തിലും മനസ്സിലും ഇടം പിടിക്കുന്നതു നിങ്ങളാകട്ടെ’..എന്ന് ഒരുകൂട്ടം ഉദയനഗർ നിവാസികൾ എന്നാണു ഫ്ലെക്സിലെ ഉള്ളടക്കം. ശങ്കരംകുളങ്ങര ക്ഷേത്രം മുതൽ ഉദയനഗർ ഒൻപതാം സ്ട്രീറ്റ് വരെയുള്ള റോഡാണ് തകർന്നു കിടക്കുന്നത്.
സമീപത്തെ ഫ്ലാറ്റ് നിർമാണത്തിന്റെ ഭാഗമായി വലിയ വാഹനങ്ങൾ കടന്നു പോയതോടെയാണ് റോഡ് വ്യാപകമായി തകരാൻ കാരണമെന്നും നാട്ടുകാർ പറയുന്നു.
റോഡ് അറ്റകുറ്റപ്പണിക്കായി മേയർ എം.കെ.വർഗീസിന്റെ നേതൃത്വത്തിൽ പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെയും സ്വകാര്യ ഫ്ലാറ്റ് നിർമാതാക്കളുടെയും യോഗം വിളിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
ഇതിനിടെ രാഷ്ട്രീയ പാർട്ടിക്കാരും ഉദ്യോഗസ്ഥരും അടക്കം തദ്ദേശ തിരഞ്ഞെടുപ്പ് തിരക്കിലേക്ക് കടന്നതോടെയാണ് ഓർമപ്പെടുത്തലുമായി നാട്ടുകാർ ഫ്ലെക്സ് ഉയർത്തിയത്. അയ്യന്തോൾ കാർത്യായനി ക്ഷേത്രം പരിസരം, സരസ്വതി വിദ്യാനികേതൻ സ്കൂൾ പരിസരം, ശങ്കരംകുളങ്ങര ക്ഷേത്രം സെന്റർ എന്നിവിടങ്ങളിലാണു ഫ്ലെക്സുകൾ സ്ഥാപിച്ചിട്ടുള്ളത്.
റോഡ് ശരിയാക്കാൻ മുൻകൈ എടുക്കുന്നവരുടെ ചിത്രം ഫ്ലെക്സിൽ ചോദ്യചിഹ്നം ഇട്ട ഒഴിഞ്ഞ ഭാഗത്ത് ഇടം പിടിക്കട്ടെ എന്നാണ് നാട്ടുകാരുടെ ആശംസ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

