ചിറ്റിലഞ്ചേരി ∙ നിയമലംഘനത്തിനു പിഴ അടയ്ക്കാനായി പൊലീസ് തയാറാക്കിയ നോട്ടിസിൽ ബൈക്കിന്റെ നമ്പർ പിഴച്ചപ്പോൾ വെട്ടിലായത് ഇലക്ട്രിക് സ്കൂട്ടറിന്റെ ഉടമ. നിയമലംഘനം കണ്ടെത്തിയ തൃശൂർ റൂറൽ പൊലീസ് അയച്ച നോട്ടിസ് പ്രകാരം ചിറ്റിലഞ്ചേരി നീലിച്ചിറ ഹൗസിൽ സക്കീർ ഹുസൈൻ 2250 രൂപ പിഴ അടയ്ക്കണം.
തൃശൂർ ആമ്പല്ലൂർ വരന്തരപ്പിള്ളി റൂട്ടിൽ യാത്രചെയ്തപ്പോൾ അപകടകരമായ രീതിയിൽ അമിത ശബ്ദത്തോടെ വാഹനം ഓടിച്ചതിനും വായുമലിനീകരണത്തിനുമായി 2000 രൂപയും ബൈക്കിൽ കണ്ണാടി ഇല്ലെന്ന പേരിൽ 250 രൂപയും അടയ്ക്കാനായിരുന്നു നിർദേശം. അറിയിപ്പ് ലഭിച്ചതോടെ സക്കീർ ഹുസൈൻ അങ്കലാപ്പിലായി.
തന്റെ ഇലക്ട്രിക് സ്കൂട്ടറിന് എങ്ങനെ അമിത ശബ്ദമുണ്ടാക്കാനും വായുമലിനീകരണം സൃഷ്ടിക്കാനും കഴിയുമെന്നതായി ചിന്ത.
സ്കൂട്ടറുമായി തൃശൂരിലേക്കു പോയിട്ടുമുണ്ടായിരുന്നില്ല. തുടർന്ന് നോട്ടിസ് വിശദമായി പരിശോധിച്ചപ്പോഴാണ് നോട്ടിസിലെ ചിത്രം ബൈക്കിന്റേതാണെന്നും നമ്പർ തന്റെ സ്കൂട്ടറിന്റേത് അല്ലെന്നും മനസ്സിലായത്. നോട്ടിസിലെ ചിത്രത്തിലുള്ള നമ്പർ കെഎൽ 49 പി 4037 എന്നാണ്.
അതേസമയം, സക്കീർ ഹുസൈന്റെ വാഹനത്തിന്റെ നമ്പർ കെഎൽ 49 പി 4047 ആണ്.
ചിത്രത്തിൽ വാഹനത്തിന്റെ നമ്പർ വളരെ വ്യക്തമായിട്ടും നോട്ടിസ് തയാറാക്കിയപ്പോൾ അധികൃതരുടെ അശ്രദ്ധകാരണം ഒരു നമ്പർ മാറിയതോടെ ഇപ്പോൾ സക്കീർ ഹുസൈന്റെ സമാധാനം നഷ്ടപ്പെട്ടു. തന്റേതല്ലാത്ത കുറ്റത്തിന് പിഴ അടയ്ക്കാനാകില്ലെന്ന് അധികൃതരെ അറിയിച്ചെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു പറയുന്നു.
ഇതിനിടയിൽ കഴിഞ്ഞദിവസം നോട്ടിസ് കോടതിക്കു കൈമാറിയെന്നും ഇനി കോടതിയിൽ പണം അടയ്ക്കണമെന്നും ആവശ്യപ്പെട്ട് മെസേജും ലഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

